Advertisement

ട്വന്റിഫോര്‍ സംഘത്തെ ആക്രമിച്ച സംഭവം: കോൺഗ്രസ് നേതാവിനും സംഘത്തിനുമെതിരെ പൊലിസിൽ പരാതി നൽകി

6 hours ago
2 minutes Read

ട്വന്റിഫോർ വാർത്താ സംഘത്തെ ആക്രമിച്ച കോൺഗ്രസ് നേതാവിനും സംഘത്തിനും എതിരെ പൊലിസിൽ പരാതി നൽകി. തേക്കട അനിൽ കുമാർ, ഷാനവാസ്, കുമാർ എന്നിവർക്കെതിരെ വട്ടപ്പാറ പൊലീസിലാണ് പരാതി നൽകിയത്.

അക്രമത്തിൽ പരിക്കേറ്റ ക്യാമറമാൻ രഞ്ജിത്ത് ഫ്രാൻസിസ് തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരൻ ട്രെയിൻ തട്ടി മരിക്കുകയും, ബന്ധുക്കളെ അറിയിക്കാതെ അജ്ഞാത മൃതദേഹം എന്ന നിലയിൽ സംസ്കരിക്കുകയും ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ കോൺഗ്രസ് നേതാവിന്റെ പ്രതികരണം എടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അക്രമം.

ഡിസിസി ജനറല്‍ സെക്രട്ടറി അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. കുട്ടിയുടെ വീട്ടുകാരുടെ പ്രതികരണം തേടിയാണ് ട്വന്റിഫോര്‍ വാര്‍ത്താ സംഘം വെമ്പായത്തെ അഭിജിത്തിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കുട്ടിയുടെ വീട്ടുകാരുടെ പ്രതികരണം തേടുന്നത് പോലും തടസപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. ഏകപക്ഷീയമായി വാര്‍ത്ത കൊടുക്കരുതെന്നും തങ്ങളെ സംസാരിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹളം വച്ചത്. കുട്ടിയുടെ പിതാവിനോട് സംസാരിച്ചിട്ട് ബൈറ്റെടുക്കാമെന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. തുടര്‍ന്ന് വാര്‍ത്താ സംഘത്തെ അസഭ്യം പറയുകയും വാഹനം ഉള്‍പ്പെടെ തടഞ്ഞുവയ്ക്കുകയും ക്യാമറാമാനെ വളഞ്ഞിട്ട് അക്രമിക്കുകയും ചെയ്തു.

Story Highlights : Attack on Twentyfour team, complaint filed against Congress leader and team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top