Advertisement

പെരുമാറ്റം യാത്രയ്ക്ക് അനുയോജ്യമായിരുന്നില്ല; അമേരിക്കയിൽ വിദ്യാർഥിയെ കൈവിലങ്ങ് അണിയിച്ച സംഭവത്തിൽ കോൺസുലേറ്റ്

June 11, 2025
Google News 2 minutes Read
america

അമേരിക്കയിലെ വിമാനത്താവളത്തിൽ കൈവിലങ്ങ് അണിയിച്ച വിദ്യാർഥി ഹരിയാന സ്വദേശിയെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്. വിദ്യാർഥി അമേരിക്കയിൽ എത്തിയത് നിയമവിരുദ്ധമായിട്ടാണ്.

അമേരിക്കയിൽ അനധികൃതമായി എത്തിയ വിദ്യാർഥിയെ നാടുകടത്തുന്നതിനായിട്ടാണ് നെവാർക്ക് വിമാനത്താവളത്തിൽ എത്തിച്ചിരുന്നത്. അവിടെ വെച്ച് വിദ്യാർഥി ബഹളം ഉണ്ടാക്കിയതിനാലാണ് വിലങ്ങ് അണിയിച്ച് കീഴ്പ്പെടുത്തേങ്ങി വന്നത് . പെരുമാറ്റം യാത്രക്ക് അനുയോജ്യമല്ലാത്ത വിധമായിരുന്നുവെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

ആരോഗ്യനില മെച്ചപ്പെട്ടാൽ യാത്ര ചെയ്യാൻ യോഗ്യനാണെന്ന് വ്യക്തമാകുമ്പോൾ ഇന്ത്യയിലേക്ക് അയക്കുമെന്നും സംഭവത്തിൽ അധികൃതരോട് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. നിലവിൽ വിദ്യാർഥി അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അതേസമയം, അമേരിക്കയിലെ വിമാനത്താവളത്തിൽ പൊലീസുകാർ ബലം പ്രയോഗിച്ച് ഇന്ത്യൻ‌ വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം.രണ്ട് പൊലീസുകാർ കാൽമുട്ട് യുവാവിന്റെ ശരീരത്തിൽ വെച്ച് അമ‍ർത്തിപ്പിടിച്ചിരിക്കുന്നതും കാണാം. തുടർന്ന് യുവാവിന്റെ കൈകളും കാലുകളും ബന്ധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷവിമർശനവും ഉയർന്നിരുന്നു.

Story Highlights : Consulate responds to handcuffing incident involving student in the US

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here