Advertisement

അഹമ്മദാബാദിലേത് രാജ്യത്തെ രണ്ടാമത്തെ വലിയ വിമാന ദുരന്തം; രാജ്യത്തെ വിമാന അപകടങ്ങളില്‍ ആകെ മരിച്ചത് 1449 പേര്‍

1 day ago
Google News 2 minutes Read
history of plane crashes in India

അഹമ്മദാബാദിലെ വിമാനാപകടത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. ഇന്നത്തെ അപകടം അടക്കം 25 വര്‍ഷത്തിനിടെ രാജ്യത്തെ ഞെട്ടിച്ച് നാല് ആകാശ ദുരന്തങ്ങളാണുണ്ടായത്. 1996ല്‍ ഹരിയാനയിലെ ഛര്‍കി ദാദ്‌രിയിലുണ്ടായതാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനാപകടം. 1996 നവംബര്‍ 12നായിരുന്നു ഹരിയാനയിലെ ഛര്‍കി ദാദ്‌രി ഗ്രാമത്തില്‍ വിമാനപകടമുണ്ടായത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനവും കസാകിസ്താന്‍ വിമാനവും കൂട്ടിയിടിച്ച് 349 പേരാണ് മരിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനം ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കും ,കസാകിസ്താന്‍ വിമാനം ഡല്‍ഹിയിലേക്കും വരുന്നതിനിടെയായിരുന്നു അപകടം. 1978ല്‍ 213 പേര്‍ മരിച്ച വിമാനാപകടമാണ് രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ദുരന്തം. (history of plane crashes in India)

എയര്‍ ഇന്ത്യ വിമാനമായിരുന്നു മുംബൈയിലെ ബാന്ദ്രക്കടുത്തു വെച്ച് അപകടത്തല്‍പ്പെട്ടത്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. 2000ത്തില്‍, അലെയന്‍സ് എയര്‍ ഫ്‌ലൈറ്റ് പട്‌ന വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി 60 പേര്‍ മരിച്ചു.

Read Also: ‘മൃതദേഹം തിരിച്ചറിയാന്‍ ശ്രമം നടത്തുകയാണ്; മരണം രഞ്ജിതയുടെ അമ്മ അറിഞ്ഞിട്ടില്ല’; സുരേഷ് ഗോപി

2010 മെയ് 22ന് മംഗലാപുരത്തുണ്ടായ അപകടമാണ് ഇന്ത്യയില്‍ നടന്ന മറ്റൊരു വിമാനദുരന്തം. എട്ടുപേര്‍ മാത്രമായിരുന്നു രക്ഷപ്പെട്ടത്. ജീവനക്കാരടക്കം 166പേരുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മംഗലാപുരത്ത് എത്തിയ എയര്‍ ഇന്ത്യഎക്‌സപ്രസ് വിമാനമായിരുന്നു റണ്‍വേയില്‍ നിന്നും തെന്നിമാറി കോണ്‍ക്രീറ്റ് ടവറില്‍ ഇടിച്ചത്.152 യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കും ജീവന്‍ നഷ്ടമായി.

2020 ഓഗസ്റ്റ് ഏഴിന് രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തകര്‍ന്നത് കേരളക്കരയെ ഞെട്ടിച്ചു. 184 യാത്രക്കാരും ആറ് ജീവനക്കാരും അടക്കം 190 പേരുമായി ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പൈലറ്റുമാര്‍ അടക്കം 18 പേര്‍ അപകടത്തില്‍ മരിച്ചു.15 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.65 വര്‍ഷത്തിനിടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Story Highlights : history of plane crashes in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here