Advertisement

‘വിമാനാപകടത്തിൽ കേന്ദ്രസർക്കാർ ഫലപ്രദമായ അന്വേഷണം നടത്തണം; ഇറാനെതിരായ ആക്രമണത്തെ അപലപിക്കുന്നു’; എംഎ ബേബി

18 hours ago
2 minutes Read

അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണമെന്ന് എംഎ ബേബി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ഫലപ്രദമായ അന്വേഷണം നടത്തണം. അപകടത്തിൽപ്പെട്ടവർക്ക് ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്നും വൈകാതെ ഉണ്ടാവണമെന്നും എംഎ ബേബി പറഞ്ഞു.

ഇസ്രയേൽ ഇറാനെതിരെ നടത്തിയ ആക്രമണത്തിലും എംഎ ബേബി പ്രതികരിച്ചു. ഇറാനെതിരായ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്നതാണെന്ന് അദേഹം പറഞ്ഞു. ആക്രമണം ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും. ​ഗസ്സയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇറാനെതിരായ ആക്രമണത്തെ സിപിഐഎം അപലപിക്കുന്നുവെന്ന് എംഎ ബേബി വ്യക്തമാക്കി. ഇസ്രയേൽ ലോകഭീകരനായി മാറുന്നവെന്ന് എം എ ബേബി കുറ്റപ്പെടുത്തി.

Read Also: ഇസ്രയേൽ ആക്രമണം; ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ആക്രമണത്തിന് അമേരിക്കൻ പിന്തുണയില്ലെന്ന് US സ്റ്റേറ്റ് സെക്രട്ടറി

പുലർച്ചെ 3.30ന് ആയിരുന്നു ഇസ്രയേലിന്റെ വ്യോമാക്രണം. ഓപ്പറേഷൻ റൈസിങ് ലയൺ എന്ന പേര് നൽകിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ വ്യക്തമാക്കി. അഞ്ച് സ്ഥലങ്ങളിൽ സ്ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Story Highlights : MA Baby expressed condolences in plane crash in Ahmedabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top