ഒറ്റത്തവണ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി; DGCA നിർദ്ദേശങ്ങൾ പാലിച്ച് എയർ ഇന്ത്യ

ഡിജിസിഎ നിർദ്ദേശങ്ങൾ പാലിച്ച് എയർ ഇന്ത്യ. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ ഒറ്റത്തവണ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതായി എയർ ഇന്ത്യ. 9 വിമാനങ്ങളിലാണ് സുരക്ഷ പരിശോധനകൾ നടത്തിയത്. ബാക്കിയുള്ള 24 വിമാനങ്ങളിലും സുരക്ഷാ പരിശോധനകൾ ഉടൻ പൂർത്തിയാക്കും. ബോയിങ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്ക് സുരക്ഷ വിലയിരുത്തൽ വേണമെന്ന് വ്യോമയാന മന്ത്രി ആവശ്യപ്പെട്ടിരുന്നു.
ബോയിങ് 787 ശ്രേണിയിൽപ്പെട്ടവിമാനങ്ങളിൽ അധികസുരക്ഷ പരിശോധന നടത്താൻ നിർദേശം നൽകിയതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. വ്യോമസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും എയർ ഇന്ത്യയോട് അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.ഗൗരവത്തോടെ അന്വേഷണം നടത്തും. അപകടവുമായി ബന്ധപ്പെട്ട ഉയർന്ന നിഗമനങ്ങൾ ഒക്കെ അന്വേഷിക്കും.എല്ലാ വിവരങ്ങളും അറിയിക്കുമെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി. 34 വിമാനങ്ങൾ രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്നുണ്ട്. 8 എണ്ണത്തിന്റെ പരിശോധന പൂർത്തിയായതായി മന്ത്രി അറിയിച്ചിരുന്നു.
Story Highlights : Air India follows DGCA guidelines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here