Advertisement

പി സി തോമസിന്റെ പേരിൽ വാട്സ്ആപ്പ് വഴി പണം തട്ടിപ്പിന് ശ്രമം; പണം ചോദിച്ച് മെസേജ് എത്തിയത് നിരവധി പേർക്ക്

1 day ago
2 minutes Read

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി സി തോമസിന്റെ പേരിൽ വാട്സ് ആപ് വഴി പണം തട്ടിപ്പിന് ശ്രമം. വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടാനാണ് ശ്രമിച്ചത്. നിരവധി പേർക്ക് ഫേക്ക് അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് മെസേജ് എത്തി. പിസി തോമസ് സൈബർ പോലീസിൽ പരാതി നൽകി.

താൻ അയച്ചതായി പലർക്കും സന്ദേശം എത്തി. ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ അത് അപകടമാണെന്ന് പിസി തോമസ് ട്വന്റിഫോഡറിനോട് പറഞ്ഞു. സൈബർ പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞതായും അവർ കേസ് രജിസ്റ്റർ ചെയ്‌തെന്നും അദേഹം പറഞ്ഞു.

Story Highlights : Attempted money fraud via WhatsApp in the name of PC Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top