Advertisement

ടെഹ്റാനിൽ സ്ഫോടനം; ട്രംപിന്റ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

June 24, 2025
Google News 2 minutes Read

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ ഉറപ്പിന് പിന്നാലെ ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടന്നെന്ന് റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഇറാൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവ​രുന്നത്.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടു. ഇറാനിലുള്ള ഇസ്രയേൽ യുദ്ധവിമാനങ്ങൾ മടങ്ങുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനെ ആക്രമിക്കരുതെന്ന് ട്രംപ് ഇസ്രയേലിനേട് നിർദേശിച്ചിരുന്നു.ഇരുരാജ്യങ്ങളും വെടിനിർത്തൽ ധാരണ ലംഘിച്ചുവെന്നാണ് ട്രംപിന്റെ വിമർശിച്ചിരുന്നു. ആണവപദ്ധതികൾ വീണ്ടും തുടങ്ങാൻ ഇറാന് സാധിക്കില്ലെന്നും ട്രംപും പറഞ്ഞിരുന്നു.

Read Also: ട്രംപിന് വഴങ്ങി ഇസ്രയേൽ; തിരിച്ചടിയില്ല, യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു

അതേസമയം, ആണവ ചർച്ചകളിൽ നിന്ന് പിന്മാറിയ ഇറാനെ അനുനയിപ്പിക്കാൻ നീക്കവുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസി എത്തി. പുതിയ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രംപ് അതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇരുരാജ്യങ്ങളുടേയും നടപടികളിൽ താൻ അസന്തുഷ്ടനാണെന്നും പ്രത്യേകിച്ച് ഇസ്രയേലിന്റെ കാര്യത്തിൽ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

Story Highlights : Israel attacks Iran again after Trump’s assurance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here