Advertisement

‘കാവികൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ല, ഗവര്‍ണര്‍ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു’; മന്ത്രി ആര്‍ ബിന്ദു

11 hours ago
Google News 1 minute Read

ഗവര്‍ണര്‍ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. സർക്കാർ ശക്തമായ നിലപാട് ചാൻസിലറെ അറിയിച്ചിട്ടുണ്ട്. കാവികൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ല അതിനെ അംഗീകരിച്ചെടുക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്.

കാവികൊടിയേന്തിയ ഭാരതാംബയെ കേരളം അംഗീകരിക്കില്ല സർവ്വകലാശാല മതേതര വേദിയാണ് അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസിലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് സർവ്വകലാശാല നിയമപരമായി ഇക്കാര്യം പരിശോധിക്കും അത് അവർക്കുള്ള അധികാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സെനറ്റ് ഹാളില്‍ ഇന്നലെ നടന്ന സംഘർഷത്തെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളുടെ കണക്ക് എടുക്കാൻ സർവകലാശാല നടപടി തുടങ്ങി. കന്‍റോണ്‍മെന്‍റ് പൊലിസ് രണ്ട് കേസെടുത്തു SFI-KSU പ്രവർത്തകർക്കെതിരെ പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Story Highlights : R bindu against governor bharathamba issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here