ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖല;14 മാസത്തിനിടെ എഡിസണ് കിട്ടിയത് 600 പാഴ്സൽ; കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ NCB

ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസണിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ ബ്യൂറോ. തെളിവുകൾ ശേഖരിക്കാൻ എഡിസന്റെ ഡിജിറ്റൽ ഗാഡ്ജെറ്റുകൾ പരിശോധിക്കും. ശൃഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് എൻ സി ബി കണ്ടെത്തൽ.
ഇവരെ കേന്ദ്രികരിച്ചും അന്വേഷണം നടക്കും. കോഡുകൾ വഴി നടന്ന ലഹരി ഇടപാടുകൾ എൻസിബി ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. 6 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴ സ്വദേശിയായ എഡിസണിലേയ്ക്ക് എൻ സി ബി എത്തിയത്. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്സലാണ് എഡിസണ് കിട്ടിയത്. എഡിസനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റും ഉണ്ടായേക്കും.
രണ്ടു വർഷമായി എഡിസൺ ഡാർക്ക് വെബ് ഉപയോഗിച്ച് ലഹരി കച്ചവടം നടത്തുന്നുവെന്നാണ് വിവരം. ഡാർക്ക് നെറ്റിന്റെ വിവിധ മാർക്കറ്റുകളിൽ ലഹരി കച്ചവടം നടത്തുന്ന ആളാണ് എഡിസൺ. ആറുമാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് എൻസിബിക്ക് ലഹരി ശ്യംഖലയിൽ കടന്നു കയറാനായത്.
ലെവൽ ഫോർ എന്ന വിശേഷണത്തിലാണ് ഡാർക്ക് വെബിലെ ലഹരി ശൃംഖലയായ കെറ്റാമലോൺ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയുടെ വിവിധഭാഗങ്ങളിലേക്ക് 600ലധികം ലഹരി ഷിപ്‌മെന്റുകളാണ് ഇവർ നടത്തിയത്. 1127 എൽഎസ്ഡി പിടികൂടി. 131.6 കിലോഗ്രാം കെറ്റാമിനും പിടികൂടി. 35 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ക്രിപ്‌റ്റോ കറൻസി വഴിയാണ് കച്ചവടം നടത്തിയത്.
Story Highlights : Dark web drug sale case Edsion get 600 parcels in last 14 months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here