Advertisement

‘ടികെ അഷ്‌റഫിനെതിരെ നടപടി ഉണ്ടാകാൻ പാടില്ലാത്തത്, മതാടിസ്ഥാനത്തിൽ ഉള്ള പ്രാർത്ഥനകൾ ഒഴിവാക്കാൻ ഉള്ള തീരുമാനം ഏകപക്ഷീയമായി എടുക്കരുത്’:പി കെ കുഞ്ഞാലിക്കുട്ടി

10 hours ago
1 minute Read

സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
ടികെ അഷ്‌റഫിനെതിരായ നടപടി ഉണ്ടാകാൻ പാടില്ലാത്തത്. അഭിപ്രായം പറഞ്ഞതിന് നടപടി ശരിയായില്ല. എത്ര സർക്കാർ, എയ്‌ഡഡ്‌ അധ്യപകർ അഭിപ്രായം പറയുന്നു. അവരെ ഒക്കെ സസ്‌പെൻഡ് ചെയ്യുന്നുണ്ടോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കേരളത്തിൽ ഇടതു അഭിപ്രായം മാത്രം പറഞ്ഞാൽ മതിയോ. മതാടിസ്ഥാനത്തിൽ ഉള്ള പ്രാർത്ഥനകൾ ഒഴിവാക്കാൻ ഉള്ള തീരുമാനം ഏകപക്ഷീയമായി എടുക്കരുത്. അഭിപ്രായം പറഞ്ഞാൽ അവരെ നിലക്ക് നിർത്തൽ ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജി വെക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അപകടം നടന്ന സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനുശേഷം വേണമായിരുന്നു വാർത്താസമ്മേളനം വിളിക്കാൻ.

കേരളത്തിലെ ആരോഗ്യ മേഖല റിവേഴ്സ് ഗിയറിലാണ്. കോട്ടയം മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച. പൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ ലൈറ്റ് ഉണ്ടന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരച്ചിൽ നടത്തിയില്ലെന്നും വിമർശനം.

ഫണ്ട് പ്രതിസന്ധി വ്യാപകം. കേരളം നിശ്ചലം ആയതു പോലെയാണ്. ഇന്നലത്തെ അപകടത്തിൽ സർക്കാരിന്റെ കാര്യക്ഷ്മത എന്തെന്ന് കണ്ടില്ലേ?. UDF വിഷയം ഗൗരവമായി എടുക്കുന്നു. ആശുപത്രികളിൽ ഡോക്ടർ മാരില്ല, സ്റ്റാഫ്‌ ഇല്ല, അങ്ങനെ പലതും നേരിടുന്നു. മരുന്ന്, ശാസ്ത്രക്രിയ ഉപകരണം ഇല്ല അങ്ങനെ എന്തെല്ലാം പ്രശ്നങ്ങൾ. മെഡിക്കൽ കോളേജുകൾ അവയുടെ സ്റ്റാറ്റസിനു ചേരാത്ത അവസ്ഥയിലേക്ക് മാറിയെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

Story Highlights : p k kunhalikkutty about zumba controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top