‘എന്നിൽ അഴിമതി ആരോപിക്കുന്നവർ സ്വന്തം ഷർട്ടിലെ കറ ആദ്യം പരിശോധിക്കണം’; CPIM നേതൃത്വത്തെ വിമർശിച്ച് പി കെ ശശി

സിപിഐഎം നേതൃത്വത്തെ വിമർശിച്ച് മുൻ എംഎൽഎ പി കെ ശശി. തന്നിൽ അഴിമതി ആരോപിക്കുന്നവർ സ്വന്തം ഷർട്ടിലെ കറ ആദ്യം പരിശോധിക്കണമെന്ന് പി കെ ശശി. മണ്ണാർക്കാട് ആയുർവേദ ചികിത്സ കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വിമർശനം. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടകൻ. ഈ വേദിയിൽ ആയിരുന്നു പികെ ശശിയുടെ സി പി ഐ എം വിമർശനം.
സിപിഐഎം കൗണ്‍സിലര്‍മാരോട് പരിപാടിയില്‍ പങ്കെടുക്കേണ്ടയെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പാര്‍ട്ടി നേതൃത്വം വിശദമാക്കിയിരുന്നു. എന്നാല്‍ പികെ ശശി പങ്കെടുക്കുന്നതിനാല്‍ പരിപാടിയിലേക്ക് പോകേണ്ടതില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. തന്റെ ഷർട്ടിലെ കറ നോക്കുന്നയാൾ കഴുത്തറ്റം മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് വിമർശനം നടത്തുന്നതെന്ന് പികെ ശശി പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ എംപി, എംഎൽഎ എന്നിവർക്കൊപ്പം വെള്ളിയാഴ്ച മുഖ്യാതിഥിയായാണ് പി.കെ. ശശിയും പങ്കെടുത്തത്.
Story Highlights : PK Sasi criticise CPIM Leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here