Advertisement

സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

7 hours ago
1 minute Read

സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് പേരാമ്പ്രയിലെ അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നിർദേശം നൽകി. കോഴിക്കോട് റൂറൽ എസ്പിക്കും ആർടിഒക്കുമാണ് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

സംഭവത്തിൽ അധികൃതരുടെ കർശന ഇടപെടൽ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നിൽ ഇടിച്ചതോടെ മറിഞ്ഞുവീണ യുവാവിന്റെ തലയിൽ ബസ്സിന്റെ ടയർ കയറുകയായിരുന്നു. മരുതോങ്കര മൊയിലോത്തറ താഴത്തു വളപ്പിൽ അബ്ദുൾ ജലീലിന്റെ മകൻ അബ്ദുൾ ജവാദ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. ബസിന്റെ അമിതവേഗതയും മത്സര ഓട്ടവുമാണ് അപകടകാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Story Highlights : Human Rights Commission intervenes in private bus deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top