സാവിയുടെ അപേക്ഷ തള്ളി എഐഎഫ്എഫ്; പണമില്ലെന്ന് ബോർഡ്

ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകനാകാൻ ബാഴ്‌സലോണയുടെ ഇതിഹാസതാരം സാവി ഹെർണാണ്ടസ്. മനോലോ മർക്കസ് ടീം വിട്ടതോടെ പുതിയ പരിശീലകനെ തേടിയുള്ള പോസ്റ്റർ എഐഎഫ്എഫ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് സാവിയും തന്റെ അപേക്ഷ ഫെഡറേഷന് മുന്നിൽ സമർപ്പിച്ചത്. ഇത് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, സാവിയുടെ അപേക്ഷ ബോർഡ് പരിഗണിച്ചില്ല. സാവിയെ പോലുള്ള ഫുട്ബോൾ ലോകത്തെ ശ്രദ്ധേയമായ താരങ്ങളെ ഇന്ത്യൻ പരിശീലകനായി നിയമിക്കാനുള്ള പണം ഇല്ലെന്നതായിരുന്നു അതിന് കാരണം.
[AIFF rejects Xavi’s application]
ലഭിച്ച അപേക്ഷകളിൽ നിന്ന് തയ്യാറാക്കിയ ചുരുക്ക പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്ന് പേരാണ് ഈ പട്ടികയിൽ ഇടം നേടിയത്. ഐഎസ്എൽ ക്ലബായ ജംഷഡ്‌പൂർ എഫ്സിയുടെ പരിശീലകനും, മുൻ ഇന്ത്യൻ താരവുമായ ഖാലിദ് ജമീൽ, മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യൻ പരിശീലകനായ സ്റ്റെഫാൻ ടാർകോവിച്ച്.സാവി ഉൾപ്പെടെ നിരവധി പ്രമുഖർ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന പരിശീലകർ വേണ്ടെന്നതാൻ ഫെഡറേഷന്റെ പക്ഷം. സാവിയെ കൂടാതെ ലിവർപൂൾ ഇതിഹാസങ്ങളായ റോബി ഫൗളർ, ഹാരി കിവെൽ, മുൻ ബ്ലാക്ബേൺ റോവേഴ്സ് കോച്ച് സ്റ്റീവ് കീൻ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ടായിരുന്നു.
Read Also: ന്യൂകാസിൽ യുണൈറ്റഡ് എഫ് സിയിൽ ഇനി ഇന്ത്യൻ കരുത്ത്
“സാവി മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, ചെലവ് താങ്ങാനാവില്ല. മുൻ ഇന്ത്യൻ താരം ഖാലിദ് ജമീലിനെയും, മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനെയുമാണ് ടെക്നിക്കൽ കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. ഇത്രയും നാൾ വിദേശ പരിശീലകർ ശ്രമിച്ചില്ലെയെന്നും ഇനി ഇന്ത്യൻ പരിശീലകന് അവസരം നൽകണമെന്നുമാണ് ടെക്നിക്കൽ കമ്മിറ്റിയുടെ അഭിപ്രായം” എന്ന് എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഐ എം വിജയൻ.
Story Highlights : AIFF rejects Xavi’s application; board says it doesn’t have money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here