വിലക്കൂടുതൽ ആണോ പ്രശ്നം? വിഷമിക്കേണ്ട ഡിസ്‌കൗണ്ട് ഓഫറിലും ഇനി നത്തിങ് 3 സ്വന്തമാക്കാം

സ്മാർട്ട്ഫോൺ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് നത്തിങ്. വൻ വിലക്കുറവിൽ ഇനി നത്തിങ് 3 സ്വന്തമാക്കാം. ബാങ്ക് ഓഫറുകളുടെയും എക്സ്ചേഞ്ച് ഡീലുകളുടെയും സഹായത്താൽ പാതിവിലയ്ക്കും ഫോൺ സ്വന്തമാക്കാം.തുടക്കത്തിൽ 2GB + 256GB വേരിയന്റിന് 79,999 രൂപയും 16GB + 512GB വേരിയന്റിന് 89,999 രൂപയുമായിരുന്നു ഇന്ത്യയിലെ നത്തിങ്ങിന്റെ വില.
പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്തും ഉപയോക്താക്കൾക്ക് വിലക്കുറവിൽ ഫോണുകൾ ലഭ്യമാകും.ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ പ്രീമിയം ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്.43,949 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ലഭ്യമാകുന്ന പരമാവധി തുക.പഴയ ഫോണുകളുടെ മോഡൽ, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷമാകും ഫ്‌ളിപ്പ്ക്കാർട്ടിൽ അന്തിമ മൂല്യം നിശ്ചയിക്കുക.എക്സ്ചേഞ്ച് ഡീലുകളും,ബാങ്ക് ഡിസ്കൗണ്ടുകളും ഉൾപ്പടെ 40000 രൂപയോട് അടുത്ത വിലയിൽ നത്തിങ് ഫോൺ 3 വാങ്ങാനാകും.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം (50MP മെയിൻ ക്യാമറ + 50MP 114° അൾട്രാ-വൈഡ് ക്യാമറ+ 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ), 50MP ഫ്രണ്ട് ക്യാമറ, 3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s Gen 4 4nm പ്രോസസർ, 6.67-ഇഞ്ച് 1.5K 30-120Hz AMOLED ഡിസ്പ്ലേ, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, അഡ്രിനോ 825 GPU, 12GB/ 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് തുടങ്ങിയവ നത്തിങ്ങിന്റെ പ്രധാന ഫീച്ചറുകളാണ്.
Story Highlights : Nothing Phone 3 is now available on lowest price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here