ടീം ഇന്ത്യയുടെ ബൗളിങ് പരിശീലകരുടെ സ്ഥാനം തെറിക്കുമോ; താരങ്ങളുടെ പ്രകടനം മെച്ചപ്പെട്ടിട്ടില്ലെന്ന് ബിസിസിഐ വിലയിരുത്തല്‍

കഴിഞ്ഞ വര്‍ഷം മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തപ്പോള്‍ അദ്ദേഹത്തോടൊപ്പം എത്തിയ ബൗളിങ് കോച്ചുമാരെ പുറത്താക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തയ്യാറെടുക്കുന്നു. ബൗളിംഗ് പരിശീലകന്‍ മോര്‍ണ്‍ മോര്‍ക്കലിനെയും അസിസ്റ്റന്റ് പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റിനെയും പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് അനുസരിച്ച് ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം രണ്ട് പരിശീലകരെയും നീക്കിയേക്കും. അതേ സമയം സാങ്കേതിക പ്രശ്‌നങ്ങളാല്‍ സാധ്യതയുണ്ട്. ഇരുവരും അവരവരുടെ സ്ഥാനങ്ങള്‍ക്ക് അനുസരിച്ച് പ്രകടനം കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യന്‍ പേസര്‍മാരില്‍ പ്രകടമായ പുരോഗതി കൈവരിക്കാന്‍ കഴിയാത്തതാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ മോര്‍ണര്‍ മോര്‍ക്കലിന് വിനയായിരിക്കുന്നത്. ടീമിനെ കൃത്യമായ രീതിയില്‍ സജ്ജരാക്കാന്‍ കഴിയുന്നില്ലെന്ന കാരണത്താലാണ് ഡോഷേറ്റിന്റെ ഇന്ത്യയിലെ പരിശീലക ഭാവി തുലാസിലായിരിക്കുന്നത്.
മോര്‍ണ്‍ മോര്‍ക്കല്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പം ലഖ്നൗ സൂപ്പര്‍ ജയന്റ്സിലും ടെന്‍ ഡോഷേറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ ഇരുവരും ഇംഗ്ലണ്ടില്‍ ടീമിനൊപ്പമാണ് ഉള്ളത്.
Story Highlights: BCCI considering removing bowling coach Morne Morkel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here