‘ആയത്തുള്ള അലി ഖമേനിയെക്കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയതില്‍ പ്രതിഷേധം’; ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ഇറാന്‍

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഇറാന്‍. ന്യൂ ഡല്‍ഹിയിലെ ഇറാന്‍ എംബസി ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ചില മാധ്യമ റിപ്പോര്‍ട്ടുകളോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയിരിക്കുന്നത്. കെട്ടിച്ചമച്ച വാര്‍ത്തകള്‍ നല്‍കി പൊതുജനങ്ങളുടെ വിശ്വാസവും സത്യസന്ധതയും നഷ്ടപ്പെടുത്തരുതെന്നാണ് ഇറാന്റെ വിമര്‍ശനം. (iran criticize indian media)
കഴിഞ്ഞ കുറച്ചുകാലമായി ഇറാനെതിരേയും പരമോന്നത നേതാവിനെതിരേയും അടിസ്ഥാനരഹിതമായ ചില വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്നുണ്ടെന്നാണ് ഇറാന്റെ ആരോപണം. വാര്‍ത്ത ഏതെന്നോ അത് നല്‍കിയ മാധ്യമങ്ങള്‍ ഏതെന്നോ ഇറാന്‍ എംബസ്സി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. ചില മാധ്യമങ്ങള്‍ എന്ന് മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. പൂര്‍ണമായും വിശ്വാസയോഗ്യമായ സ്രോതസുകളില്‍ നിന്നും മാധ്യമങ്ങള്‍ വാര്‍ത്ത സ്വീകരിക്കണമെന്നും ഇറാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തേയും മാധ്യമങ്ങളുടെ അവകാശങ്ങളേയും ബഹുമാനിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാനെതിരെ സയണിസ്റ്റ് ഭരണകൂടം നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിയന്‍ സായുധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ ആയത്തുള്ള അലി ഖമനേയി സൈനിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുവെന്നും വിജയകരമായി പോരാടിയെന്നും ഇറാന്‍ എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. 12 ദിവസത്തെ സംഘര്‍ഷത്തില്‍ ഇറാന്റെ ശക്തമായ സ്വയം പ്രതിരോധത്തിന് മുന്നില്‍ സയണിസ്റ്റ് ഭരണകൂടം പരാജയപ്പെട്ടുവെന്നും ഇറാന്‍ എംബസി പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.
Story Highlights : iran criticize indian media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here