Advertisement

‘ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും, കാലതാമസം വന്നിട്ടില്ല’; വയനാട് ജില്ലാ കളക്ടർ

7 hours ago
2 minutes Read

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. പുനരധിവാസത്തിൽ കാലതാമസം വന്നിട്ടില്ലെന്നും ജില്ലാ കളക്ടർ ട്വന്റിഫോറിനോട് പറഞ്ഞു.

‘വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും. കാലതാമസം വന്നിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. ഇനി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
അർഹതയുള്ള മുഴുവൻ പേരെയും പട്ടികയിൽ ചേർക്കും. ഇനി വരാനുള്ളത് അന്തിമ ലിസ്റ്റായതുകൊണ്ട് വിശദമായ പരിശോധന ഉണ്ടാകും. പടവെട്ടിക്കുന്നിലെ ആളുകളുടെ ആശങ്ക സർക്കാരിന് മുൻപിലുണ്ട്, അത് പരിഗണിക്കും. ഈ വർഷത്തെ മഴയ്ക്ക് മുൻപ് കൃത്യമായ മുൻകരുതലുകൾ എടുത്തിരുന്നു. ദുരന്തബാധിതർ നൽകുന്ന റിപ്പോർട്ട് കാർഡാണ് തനിക്കുള്ള അംഗീകാരം.’ – കളക്ടർ ഡി.ആർ. മേഘശ്രീ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം തികയുകയാണ്. സ്വന്തമായി ഭൂമിയും കിടപ്പാടവുമെന്ന അതിജീവിതരുടെ ആവശ്യങ്ങൾ ഇപ്പോഴും നിറവേറ്റാനായിട്ടില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. സർക്കാർ നിർമ്മിച്ച് നൽകുന്ന ടൗൺഷിപ്പിലെ മാതൃകാ വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

Story Highlights : ‘No delay in rehabilitation process’, Wayanad collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top