Advertisement

ഇൻസ്റ്റഗ്രാം ലൈവ് സ്ട്രീമിങ് നിയമങ്ങളിൽ മാറ്റം, ഇനി ആർക്കൊക്കെ ലൈവ് ചെയ്യാം?

8 hours ago
2 minutes Read
instgarm live

ഇൻസ്റ്റഗ്രാം ലൈവ് സ്ട്രീമിങ് ഫീച്ചറിൽ വലിയ മാറ്റങ്ങളുമായി മെറ്റ. ഇനിമുതൽ എല്ലാ അക്കൗണ്ടുകൾക്കും ലൈവ് ചെയ്യാൻ കഴിയില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്‌സുള്ള പബ്ലിക് അക്കൗണ്ടുകൾക്ക് മാത്രമേ ലൈവ് സ്ട്രീം ചെയ്യാനുള്ള അനുമതിയുണ്ടാവുകയുള്ളൂ. ഈ പുതിയ നയം ചെറിയ കണ്ടന്റ് ക്രിയേറ്റർമാരെയും സാധാരണയായി ലൈവ് ചെയ്തുകൊണ്ടിരുന്ന ഉപയോക്താക്കളെയും നിരാശരാക്കിയിട്ടുണ്ട്.

[Instagram Changes Rules For Live Feature]

ഇതുവരെ ഫോളോവേഴ്‌സിന്റെ എണ്ണമോ അക്കൗണ്ട് പ്രൈവറ്റ് ആണോ പബ്ലിക് ആണോ എന്നതോ പരിഗണിക്കാതെ ആർക്കും ഇൻസ്റ്റഗ്രാമിൽ ലൈവ് ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ ടിക്ടോക്കിലെ ലൈവ് സ്ട്രീമിങ് നിബന്ധനകൾക്ക് സമാനമായ പുതിയ മാറ്റം ഇൻസ്റ്റഗ്രാമിന്റെ ലൈവ് പ്ലാറ്റ്‌ഫോമിനെ കൂടുതൽ നിയന്ത്രിതമാക്കുകയാണ്. അർഹതയില്ലാത്ത അക്കൗണ്ടുകൾ ലൈവ് ചെയ്യാൻ ശ്രമിക്കുമ്പോൾ “നിങ്ങളുടെ അക്കൗണ്ട് ലൈവിന് യോഗ്യമല്ല” എന്ന സന്ദേശം ഇനി മുതൽ ലഭിക്കും.

Read Also: കിംഗ് ഖാന്റെ കിരീടത്തിലെ പുതിയ പൊൻതൂവൽ; 33 വർഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയ പുരസ്കാരം

ഈ മാറ്റത്തിന് പിന്നിലെ കാരണം മെറ്റ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ലൈവ് സ്ട്രീം ചെയ്യുന്ന ഉള്ളടക്കത്തിന്റെ നിലവാരം ഉയർത്താനും കാണുന്നവർക്ക് മികച്ച അനുഭവം നൽകാനും വേണ്ടിയാണ് ഈ നീക്കമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതേസമയം ഇത് വെറുമൊരു നിലവാരമുയർത്തൽ മാത്രമല്ല, ബാൻഡ്‌വിഡ്ത്ത്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ റിസോഴ്‌സുകൾ നിയന്ത്രിക്കാനുള്ള ഇൻസ്റ്റഗ്രാമിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും ഒരു വിഭാഗം ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

Story Highlights : Instagram Changes Rules; These Users Can No Longer Go Live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top