‘ദേശീയ പുരസ്കാരത്തിനും താങ്കളുടെ മികവിനെ നിർവചിക്കാനാവില്ല’ ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ പ്രതികരിച്ച് പൃഥ്വിരാജിന്റെ ഒഫീഷ്യൽ PR ടീം

71ആം ദേശീയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പൃഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ PR ടീം പൊഫാക്ഷിയോ. മികച്ച നടനുള്ള പുരസ്കാരം ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിൽ അഭിനയത്തിന് പൃഥ്വിരാജിന് ലഭിക്കണമായിരുന്നു എന്നുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെക്കുമ്പോഴാണ് പ്രതിഷേധ സൂചകമായി വാക്കുകളിൽ താരത്തിന്റെ ടീമിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം.
“പൃഥ്വിരാജ് സുകുമാരൻ, ആടുജീവിതത്തിൽ താങ്കളുടെ പ്രകടനം അസാധാരണമായിരുന്നു. നജീബ് എന്ന കഥാപാത്രത്തിലേക്ക് താങ്കൾ പകർന്ന പച്ചയായ വൈകാരികതയും, സമർപ്പണവും ലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് സ്പർശിച്ചത്. ഒരു ദേശീയ പുരസ്കാരത്തിനും താങ്കളുടെ മികവിനെ നിർവചിക്കാൻ സാധിക്കില്ല, നമ്മുടെ കലാസൃഷ്ടി ഏത് പ്രശംസയേക്കാളും ഉച്ചത്തിൽ സംസാരിച്ചു. തിളങ്ങിക്കൊണ്ടേയിരിക്കൂ സൂപ്പർസ്റ്റാർ…” പൊഫാക്ഷിയോ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ.

മികച്ച നടനുള്ള പുരസ്ക്കാരം ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനും, 12ത് ഫെയ്ൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും, ചേർന്നാണ് പങ്കിടുന്നത്. ഷാരൂഖ് ഖാൻ പുരസ്കാരം അർഹിക്കുന്നില്ല എന്നും വിക്രാന്ത് മാസിക്ക് മാത്രമായി കൊടുത്തിരുന്നുവെങ്കിലും സാരമില്ല എന്നുമൊക്കെയാണ് ആരാധകർ പ്രതികരിച്ചത്.
പൃഥ്വിരാജിന്റെ പ്രകടനത്തിന് മാത്രമല്ല ചിത്രത്തിന്റെ സംവിധാനത്തിനോ, ഛായാഗ്രഹണത്തിനോ, സംഗീതത്തിനോ പോലും പുരസ്ക്കാരം ലഭിച്ചില്ല എന്നതും ആരാധകരെ ചോദിപ്പിക്കാൻ കാരണമായി. 2023ൽ സെൻസർ ചെയ്തതോ റിലീസ് ചെയ്തതോ ആയ ചിത്രങ്ങളെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ആടുജീവിതം 2023 ഡിസംബർ 31 സെൻസർ ചെയ്തതാണെന്നും, എന്നാൽ 2024ൽ വീണ്ടും റീസെൻസർ ചെയ്തുവെന്നുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുമ്പോഴാണ് പൃഥ്വിരാജിന്റെ ഒഫീഷ്യൽ PR ടീം പ്രതികരണവുമായി മുന്നോട്ട് വരുന്നത്.
Story Highlights :‘No National Award can define your brilliance’ says Prithviraj’s official PR team in response to the national award announcement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here