കോഴിക്കോട് പൊലീസിന് നേരെ ആക്രമണം: പ്രതി പിടിയില്‍

കോഴിക്കോട് പൊലീസിന് നേരെ ആക്രമണം നടത്തിയ പതിമംഗലം സ്വദേശി പി.കെ ബുജൈര്‍ അറസ്റ്റില്‍. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സഹോദരനാണ്. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടന്ന പരിശോധക്കിടെ ആയിരുന്നു അക്രമം.
ഇന്നലെ വൈകിട്ട് 6.40 ഓടെ കുന്നമംഗലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. വാഹനം പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ബുജൈര്‍ പ്രകോപിതനാവുകയും പൊലീസുകാരന്റെ മുഖത്തടിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ കേസിലാണ് നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അല്‍പ്പ സമയത്തിനകം തന്നെ കോടതിയില്‍ ഹാജരാക്കും.
ആക്രമണത്തില്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിന് പരിക്കേറ്റു. എന്നാല്‍ പികെ ബുജൈറില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല.ലഹരി വസ്തു പൊതിയാന്‍ ഉപയോഗിക്കുന്ന കവര്‍ ആണ് കണ്ടെത്തിയത്.
Story Highlights : Attack on Kozhikode police: Accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here