Advertisement

‘വിവരാവകാശ പരിധിയിൽ ഉൾപ്പെടുന്നില്ല എന്നുപറഞ്ഞ്, സർക്കാർ അടിസ്ഥാന വിവരങ്ങൾ നിഷേധിക്കുന്നു’: പരാതിയുമായി വിവരാവകാശ പ്രവർത്തകർ

August 12, 2025
2 minutes Read

അലക്‌സ് റാം മുഹമ്മദ്

വിവരാവകാശ പരിധിയിൽ ഉൾപ്പെടുന്നില്ല എന്നകാരണം പറഞ്ഞ് സർക്കാർ അടിസ്ഥാന വിവരങ്ങൾ നിഷേധിക്കുന്നതായി സംസ്ഥാനത്തെ വിവരാവകാശ പ്രവർത്തകരുടെ പരാതി. സംസ്ഥാന പൊലീസിലെ വിവിധ ഏജൻസികളാണ് അടിസ്ഥാന വിവരങ്ങൾ നിഷേധിക്കുന്നതിൽ മുൻപന്തിയിൽ. വിവരാവകാശ പരിധിയിൽനിന്ന് സർക്കാർ കൂടുതൽ വകുപ്പുകളെ ഒഴിവാക്കുക വഴി വിവരാവകാശ നിയമത്തെ സർക്കാർ അട്ടിമറിക്കുകയാണെന്ന് വിവരാകാശ പ്രവർത്തകർ ആരോപിക്കുന്നു. 24 എക്സ്ക്ലൂസിവ്.

പൊലീസിലെ ക്രൈം റെക്കോർഡ്സ് ബ്യൂറോയോടാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല വിവരങ്ങൾ തേടിയത്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഉൾപ്പെടെ 10 പോലീസ് ഓഫീസുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതിനാലും വിവരങ്ങൾ അഴിമതിയെയോ മനുഷ്യാവകാശ ലംഘനത്തെയോ സംബന്ധിക്കുന്നത് അല്ലാത്തതിനാലും മറുപടി നൽകാൻ കഴിയില്ലെനന്നായിരുന്നു ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ മറുപടി.

അപേക്ഷയിൽ രഹസ്യ രേഖകളോ, കേസിന്റെ വിവരങ്ങളോ, എഫ്ഐആർഓ , അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളോ ആവശ്യപ്പെട്ടില്ലെന്നും സംസ്ഥാനത്ത് മരം ഒടിഞ്ഞ് വീണ് മരിച്ചവരുടെ കണക്ക് മാത്രമാണ് ആവശ്യപ്പെട്ടതെന്നും, അതറിയാൻ ഏത് പൗരനും അവകാശം ഉണ്ടെന്നും കാട്ടി അപേക്ഷകൻ അപ്പീല്‍ നൽകി.

അപ്പീൽ അധികാരിയും മുൻവിശദീകരണം ആവർത്തിച്ചു. അപേക്ഷകൻ ആവശ്യപ്പെടുന്ന വിവരങ്ങൾ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ലഭ്യവുമല്ല എന്ന് അപ്പീൽ അധികാരി മറുപടി നൽകി. SCRB യിൽ ലഭ്യമല്ലെങ്കിൽ,വിവരാവകാശ നിയമം 6 ( 3 ) ചട്ടപ്രകാരം അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ ഉള്ള ഓഫീസിലേക്ക് കൈമാറേണ്ടതാണ്..

എന്നാൽ അപ്പീലധികാരി അതും ചെയ്തില്ല..വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ രാജു വാഴക്കാല വിവരാവകാശ കമ്മീഷണർക്ക് പരാതി നൽകി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാന സർക്കാരിന് പുറമെ കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളും സമാന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിവരാവകാശ പ്രവർത്തകർ പറയുന്നു.

പൊതു ഭരണ നിർവഹണ സംവിധാനങ്ങളിലെ സുതാര്യത ഉറപ്പ് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് രാജ്യത്ത് വിവരാവകാശ നിയമം പാസാക്കിയത്. എന്നാൽ നിയമം പാസായ അന്നുമുതൽ തന്നെ നിയമത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഈ ഓഫീസ് വിവരാവകാശ നിയമത്തിൽ ഉൾപ്പെടുന്നില്ല, നിങ്ങൾ ചോദിച്ചതിനുള്ള മറുപടി ഈ ഓഫീസിൽ ലഭ്യമല്ല, വിവരം ക്രോഡീകരിച്ചിട്ടില്ല,തുടങ്ങിയ മുട്ടാ പോക്ക് മറുപടികൾ നൽകി ചോദ്യങ്ങളെ മറികടക്കുന്നത് സർവ്വസാധാരണമായി.

അഞ്ചുവർഷ കാലയളവിൽ,റോഡ് അരികിൽ മരം ഒടിഞ്ഞുവീണ് എത്രപേർ മരണപ്പെട്ടിട്ടുണ്ട്? റോഡ് അരികിലെ മരത്തിൽ വാഹനമിച്ച് വാഹനങ്ങളിൽ ഉണ്ടായിരുന്ന എത്ര പേർ മരണപ്പെട്ടിട്ടുണ്ട്?
മരം ഒടിഞ്ഞുവീണ് എത്രപേർക്ക് പരുക്കേറ്റിട്ടുണ്ട്? മരത്തിൽ വാഹനം ഇടിച്ച് വാഹനത്തിൽ ഉണ്ടായിരുന്ന എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട്?

പാർലമെൻ്റിനും നിയമനിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ല എന്നതാണ് ഹൈക്കോടതി വിധി ,വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പും ഇത് ഉറപ്പ് വരുത്തുന്നു. നിയമത്തിൽ പഴുതുണ്ടാക്കി, അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ അട്ടിമറിക്കുകയാണ് പല വകുപ്പുകളും.

Story Highlights : Government is denying basic information under RTI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top