ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ അവാർഡ്‌സ് 2025; സംഗീതമിടിപ്പ് ഇനി കോഴിക്കോടിന്റെ മണ്ണിൽ

കേരളത്തിന്റെ സംഗീതമിടിപ്പ് ഇനി കോഴിക്കോടിന്റെ മണ്ണിൽ. ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ അവാർഡ്‌സ് 2025 ഈ മാസം 16ന് (ശനിയാഴ്ച). കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് മെഗാ ഇവന്റ് നടക്കുന്നത്. നിരവധി കലാകാരന്മാരാണ് പരിപാടിയുടെ ഭാഗമാകുന്നത്. വൈകുന്നേരം ആറു മണി മുതലാണ് ഫ്‌ളവേഴ്‌സ് മ്യൂസിക്കൽ അവാർഡ്‌സ് തുടങ്ങുന്നത്. പ്രവേശനം സൗജന്യമാണ്.
സിദ് ശ്രീറാം, സിത്താര, എം. ജയചന്ദ്രൻ, ഹരിശങ്കർ, മധു ബാലകൃഷ്ണൻ, സൂരജ് സന്തോഷ്, ജേക്സ് ബിജോയ്, വൈക്കം വിജയലക്ഷ്മി, ശിവാങ്കി കൃഷ്ണകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ തുടങ്ങി കലാകാരന്മാർ മെഗാ ഇവന്റിന്റെ ഭാഗമാകും. പ്രവേശനത്തിനായി പാസ് വേണ്ടതാണ്. സൗജന്യ പാസ് കിട്ടാനായി https://www.flowerstv.in/fma/ എന്ന ലിങ്കില്‍ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Story Highlights : Flowers Musical Awards 2025 Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here