Advertisement

ബിന്ദു പദ്മനാഭനെ കൊന്നത് ശുചിമുറിയിൽ വെച്ച്; സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേർന്നാണ് കൊലപ്പെടുത്തിയത്, വെളിപ്പെടുത്തലുമായി അയൽവാസി

1 day ago
1 minute Read
bindu

ചേർത്തല തിരോധാനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി അയൽവാസി. കാണാതായ ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തായ ഫ്രാങ്ക്ളിനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് അയൽവാസിയായ ശശികല ട്വന്റിഫോറിനോട് വെളിപ്പെടുത്തി. പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയിൽ ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേർന്നു കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ.
അയൽവാസി ശശികലയെ വിളിച്ച് സെബാസറ്റ്യന്റെ കൂട്ടാളി സോഡാ പൊന്നപ്പൻ സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. ആ നിർണായക ശബ്ദ രേഖയും ട്വന്റി ഫോറിന് ലഭിച്ചു.

കൊലപാതക ലക്ഷ്യം ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കലായിരുന്നു. മദ്യവും മയക്കുമരുന്നും നൽകി ബിന്ദുവിനെ വീട്ടിലെ ശുചിമുറിയിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സോഡാ പൊന്നപ്പൻ അയൽവാസിയോട് ശബ്‌ദരേഖയിൽ പറഞ്ഞത്. ശബ്ദരേഖ ക്രൈം ബ്രാഞ്ചിന് കൈമാറി.

2012 ലാണ് ഫ്രാങ്ക്‌ളിൻ ചേർത്തലയിൽ താമസമാക്കുന്നത്. സ്ഥലക്കച്ചവടത്തിലൂടെയാണ് ഇയാൾ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചത്. ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി ഒരു സൗഹൃദം ഇയാൾ സ്ഥാപിച്ചിരുന്നു. സെബാസ്ററ്യനും ഫ്രാങ്ക്ളിനും ചേർന്നാണ് സ്ഥലമിടപാടുകൾ നടത്തിയിരുന്നത്.

Story Highlights : Cherthala Sebastian and Franklin killed Bindu Padmanabhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top