Advertisement

ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം

21 hours ago
2 minutes Read

ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ് 3 കോച്ചിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഏകദേശം നാലു മാസത്തോളം പ്രായമുള്ള ഭ്രൂണമാണിതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.

​ഇന്നലെ രാത്രി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) നടത്തിയ പതിവ് പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടതിനെ തുടർന്ന് ആർ.പി.എഫ് ഉടൻ തന്നെ കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി എസ് 3 കോച്ചിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Read Also: ‘എന്റെ പോരാട്ടം തുടരും, ആര് വന്നാലും എതിർ ശബ്ദമായി നിൽക്കും’; സാന്ദ്ര തോമസ്

​തുടർ നടപടികൾക്കായി മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. കുറ്റവാളികളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് ആർ.പി.എഫ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Story Highlights : Body of unborn baby found in Alappuzha Express train toilet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top