Advertisement

ചാറ്റ്ജിപിടി 5 ന്റെ വൈദ്യുതി ഉപഭോഗം ജിപിടി 4 നേക്കാൾ എട്ട് മടങ്ങ് കൂടുതലാകാം; പഠനം

5 hours ago
4 minutes Read
chat gpt 5

നിർമിത ബുദ്ധിയോട് എല്ലാ വിവരങ്ങളും അന്വേഷിക്കുന്നവരാണ് നമ്മൾ.ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ തുടങ്ങി സുഖാന്വേഷണം വരെ അത് നീളാറുണ്ട്. നമ്മുടെ എല്ലാ ഉത്തരങ്ങൾക്കും മറുപടി നൽകുന്ന Chat GPT അതിനായി എത്രത്തോളം വൈദ്യുതി ആണ് ഉപയോഗിക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല.ഓരോ ചോദ്യങ്ങൾക്കും പ്രോസസിങ് പവർ ആവശ്യമാണ്. ഇതിനായി വലിയ അളവിൽ വൈദ്യുതി ആവശ്യമായി വരുന്നു.

Open AI പുറത്തിറക്കിയ Chat GPT -5 യുടെ പ്രവർത്തന മികവിനെ പറ്റി അടുത്തിടെ സി ഇ ഓ സാം ആൾട്ട്മാൻ പറയുകയുണ്ടായി: ജിപിടി-4 ൽ നിന്ന് ജിപിടി-5 ലേക്കുള്ള ചുവടുമാറ്റം വലിയ നേട്ടമാണെന്നും എല്ലാ വിഷയങ്ങളിലുമുള്ള പിഎച്ച്ഡി തലത്തിലുള്ള അറിവ് ജിപിടി-5 നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ GPT -5 ന്റെ പ്രവർത്തനത്തിന് ജിപിടി-4 നേക്കാൾ ഊർജ്ജം ആവശ്യമാണെന്ന് അമേരിക്കയിലെ റോഡ് ഐലൻഡ് സർവകലാശാലയുടെ എഐ ലാബ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഒരു ദിവസം 2.5 ബില്യൺ ആളുകളാണ് GPT -5 മായി സംവദിക്കുന്നത്. ഇതിനായി 45 GWh ഊർജമാണ് ആവശ്യമായി വരുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. ഒരു സാധാരണ ആണവ നിലയം ഒരു മണിക്കൂറിൽ ഒരു റിയാക്ടറിൽ 1 മുതൽ 1.6 GW വരെ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ OpenAI യുടെ GPT-5 പ്രവർത്തിപ്പിക്കുന്ന ഡാറ്റാ സെന്ററുകൾക്ക് രണ്ടോ മൂന്നോ ആണവ റിയാക്ടറുകൾക്ക് തുല്യമായ വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. അതായത് ഒരു ചെറിയ രാജ്യത്തിന് ആവശ്യമാകുന്നത്ര വൈദ്യുതി ഇവിടെ ഉപയോഗിക്കുന്നു.

Read Also: ഗൂഗിൾ ക്രോം ബ്രൗസര്‍ വാങ്ങാൻ ഇന്ത്യക്കാരന്റെ കമ്പനി; വമ്പന്‍ നീക്കവുമായി പെര്‍പ്ലെക്സിറ്റി

ഓരോ ചോദ്യങ്ങളോടും പ്രതികരിക്കാൻ എത്ര സമയം എടുക്കുന്നു ,അതിനായി ഹാർഡ്‌വെയർ പ്രവർത്തിച്ച ശരാശരി സമയം എന്നീ രണ്ട് പ്രധാന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. കണ്ടെത്തിയ ഡാറ്റകളിൽ വ്യത്യയാസമുണ്ടാകാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.എന്നാൽ ഈ പഠനത്തിനോട് OpenAI ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Highlights : ChatGPT 5 power consumption could be as much as eight times higher than GPT 4

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top