വിഭജന ഭീതി ദിനം – കേരളത്തിൽ കലാപം ഉണ്ടാക്കാൻ ആണ് ശ്രമം, അതിന് സിപിഐഎം അനുവദിക്കില്ല: എം വി ജയരാജൻ

വോട്ടർ പട്ടികയിലെ ക്രമക്കേടിൽ അനുരാഗ് ഠാക്കൂർ വയനാടിനെ കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞുവെന്ന് സിപിഐഎം നേതാവ് എം വി ജയരാജൻ. വിവാദപ്രസ്താവനകൾ നടത്തി കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നയാളാണ് അനുരാഗ് ഠാക്കൂറെന്നും ജയരാജൻ വിമർശിച്ചു.
കാസർഗോഡ് ജില്ലയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ ബിജെപിക്ക് സ്വാധീനമുള്ള മേഖലയിലാണ് ക്രമക്കേട് കണ്ടെത്തുന്നത്. ബിജെപി എവിടെയുണ്ടോ അവിടെ കള്ളവോട്ട് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
വിഭജന ഭീതി ദിനം – കേരളത്തിൽ കലാപം ഉണ്ടാക്കാൻ ആണ് ശ്രമം അതിന് സിപിഐഎം അനുവദിക്കില്ലെന്ന് എം വി ജയരാജൻ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ ദിനത്തലേന്ന് ‘വിഭജന ഭീതി ദിനം’ ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശം ചുരുക്കം ക്യാമ്പസുകളിലേ നടപ്പായുള്ളൂ. പലയിടത്തും ചെറിയ തോതിൽ സംഘർഷവുമുണ്ടായി.
ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് രാജ്ഭവൻ വൈസ് ചാൻസലർമാർക്ക് കത്തയച്ചിരുന്നു. ആക്ഷൻ ടേക്കൺ റിപ്പോർട്ട് നൽകണമെന്നും പുതിയ കത്തിൽ ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ, ക്യാമ്പസുകളിൽ വിഭജന ഭീതി ദിനം ആചരിക്കരുതെന്നായിരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട്.
Story Highlights : m v jayarajan against partition remembrance day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here