Advertisement

ലഹരി വഴിയില്‍ നിന്ന് മാറി നടക്കാം, പ്രകാശം പരക്കട്ടേ; ശ്രദ്ധേയമായി SKN40-ജ്യോതിര്‍ഗമയ ലഹരിവിരുദ്ധ പരിപാടികള്‍

1 day ago
2 minutes Read
SKN40 jyothirgamaya 3rd week anti drug campaign

എസ്‌കെഎന്‍ 40- ജ്യോതിര്‍ഗമയയുടെ മൂന്നാം വാരത്തിലെ ബോധവത്കരണ പരിപാടികള്‍ ഇന്ന് നടന്നു. വൈവിധ്യം കൊണ്ടും ജനകീയ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു പരിപാടി. ലഹരി മാഫിയയുടെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ജ്യോതിര്‍ഗമയ. (SKN40 jyothirgamaya 3rd week anti drug campaign)

സ്‌കൂളുകളിലും കോളജുകളിലും വിപുലമായ ബോധവല്‍ക്കരണ പരിപാടികളാണ് എസ് കെ എന്‍ 40 രണ്ടാംഘട്ടം, ജ്യോതിര്‍ഗമയയുടെ ഭാഗമായി ട്വന്റിഫോര്‍ സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ മയക്കുമരുന്ന് മഹാവിപത്ത് പരിപാടി സംഘടിപ്പിച്ചു. കലാകായിക പരിപാടികളും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ബോധവത്കരണ പരിപാടികളും ശ്രദ്ധേയമായി.

Read Also: ‘കുറച്ചു വാനരന്മാർ ആരോപണവുമായി ഇറങ്ങി, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ’; സുരേഷ് ഗോപി

മയക്കുമരുന്നിനെതിരെ പോരാട്ടം നയിക്കുന്നവരും ലഹരിയില്‍ നിന്ന് മുക്തി നേടിയവരും ലഹരിവിമോചന ക്ലാസുകള്‍ നയിക്കുന്നവരുമെല്ലാം പരിപാടിയുടെ ഭാഗമായി. ലഹരിയിലേക്ക് വിദ്യാര്‍ത്ഥികള്‍ വീഴാതിരിക്കുന്നതിന് കായികവിനോദങ്ങള്‍ക്കും കൃഷിക്കും സംഗീതത്തിനുമുള്ള പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ ആഴ്ചത്തെ ജ്യോതിര്‍ഗമയ. ലഹരിവിരുദ്ധപ്രമേയം അടിസ്ഥാനമാക്കിയുള്ള കലാപരിപാടികളും പരിപാടിയുടെ ഭാഗമായി.

Story Highlights : SKN40 jyothirgamaya 3rd week anti drug campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top