ആക്ഷൻ ത്രില്ലർ ചിത്രം ‘ദി കേസ് ഡയറി’ ട്രെയ്‌ലർ പുറത്ത്

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ‘ദി കേസ് ഡയറി’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്. ആഗസ്റ്റ് ഇരുപത്തിയൊന്നിന് ബെൻസി പ്രൊഡക്ഷൻസ് ചിത്രം തീയറ്ററുകളിലെത്തും.
പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലുള്ള ഒരു ഇൻവസ്റ്റിഗേഷൻ മൂവിയാണ് ദികേസ് ഡയറി.മികച്ച ആക്ഷൻ, ചേസ് രംഗങ്ങളും, ദുരുഹതകൾ നിറഞ്ഞ മുഹൂർത്തങ്ങളുമായി പ്രേക്ഷക മുന്നിലെത്തുന്ന ട്രെയ്‌ലർ ചിത്രത്തിൻ്റെ പൊതുസ്വഭാവം കൃത്യമായും ചൂണ്ടിക്കാട്ടുന്നു.
യുവ നടൻ അഷ്ക്കർ സൗദാൻ ക്രിസ്റ്റി സാം എന്ന കഥാപാത്രത്തെ ഏറെ മികവുറ്റതാക്കുന്നു. സാം എന്ന റിട്ട: പൊലീസ് ഉദ്യോഗസ്ഥനെ വിജയരാഘവനും അവതരിപ്പിക്കുന്നു.രാഹുൽ മാധവ്, റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ. നീരജ , എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Also: അലെജാന്ദ്രോ ഇൻഹെരിറ്റു തന്റെ ചിത്രത്തിലേക്ക് വിളിച്ചിരുന്നു ; ഫഹദ് ഫാസിൽ
വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥക്ക് ഏ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു.ബി.ഹരി നാരായണൻ, എസ്. രമേശൻ നായർ, ബിബി എൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിതാര, മധു ബാലകൃഷ്ണൻ എന്നിവരും ഫോർ മ്യൂസിക്കും ചേർനാണ്.
പശ്ചാത്തല സംഗീതം – പ്രകാശ് അലക്സ്.ഛായാഗ്രഹണം – പി.സുകുമാർ.എഡിറ്റിംഗ് – ലിജോ പോൾ.കലാസംവിധാനം -ദേവൻ കൊടുങ്ങല്ലൂർ.
Story Highlights : The trailer of the action thriller film ‘The Case Diary’ is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here