Advertisement

മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

11 hours ago
1 minute Read
malappuram accident

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരുക്കേറ്റു. ചമ്രവട്ടം ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം ദേശീയ പാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്കും
കോട്ടക്കൽ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ബസിന്റെ ഗ്ലാസ് തകർത്താണ് ആളുകളെ പുറത്തെത്തിച്ചത്. അമ്പതോളം ആളുകൾ ബസിലുണ്ടായിരുന്നു.നിലവിൽ ആരുടെയും പരുക്ക് ഗുരുതരമല്ല.

Story Highlights : Tourist bus carrying wedding party overturns in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top