അച്ഛനും മകനും വീണ്ടുമൊന്നിക്കുന്നു;’ആശകൾ ആയിരം’ചിത്രീകരണം ആരംഭിച്ചു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലമാണ് ആശകൾ ആയിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം എന്നിവർക്ക് പുറമെ ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദൻ, ഷിൻഷാ തുടങ്ങി നിരവധി യുവതാരങ്ങളും അണിനിരക്കുന്നു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ,കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ.
Read Also: അലക്‌സാണ്ടറുടെ’സാമ്രാജ്യത്തിലേക്ക്’സ്വാഗതം; 4k മികവോടെ റീറിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം
മലയാളം, തമിഴ് സിനിമാ മേഖലയിൽ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കില്ലർ, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ വരിൽ പുറത്തിറങ്ങാനുള്ള മറ്റ് ചിത്രങ്ങൾ.
Story Highlights : Ashakal Aayiram Movie Shooting Started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here