ഡൽഹിയിലെ സ്കൂളുകൾക്കും കോളജുകൾക്കും വീണ്ടും ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

ഡൽഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയിൽ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. സന്ദേശം ലഭിച്ച ഉടൻ തന്നെ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഓരോ സ്ഥാപനത്തിലെയും കെട്ടിടങ്ങളും പരിസരവും വിശദമായി പരിശോധിച്ചുവരികയാണ്. നിലവിൽ ഭീഷണി വ്യാജമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Read Also: സ്വര്‍ണവിലയ്ക്ക് ഹാട്രിക് ബ്രേക്ക്; നിരക്കുകളില്‍ ഇന്നും മാറ്റമില്ല
അടുത്തിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ സമാനമായ രീതിയിൽ ഡൽഹി എൻ.സി.ആറിലെ നൂറിലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആ ഭീഷണികളെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. എങ്കിലും ഈ സംഭവങ്ങൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Bomb threat again hits schools and colleges in Delhi; bomb squad inspects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here