Advertisement

കത്ത് വിവാദം: ‘അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ടുവന്ന് സിപിഐഎമ്മിനെ തകർക്കാൻ ആകില്ല’; മന്ത്രി വി.ശിവൻകുട്ടി

6 hours ago
Google News 2 minutes Read

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച കത്ത് ചോർച്ചാ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിശിവൻകുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കൊണ്ടുവന്ന് സിപിഐഎമ്മിനെ തകർക്കാൻ ആകില്ല. തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വിവാദമായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു. പല ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വന്നിട്ടുണ്ട്. ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

പാർട്ടി കൃത്യമായ നിലപാട് വ്യക്തമാക്കുമെന്നും ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും ആരോപണം ഉന്നയിക്കുമ്പോൾ പാർട്ടി ക്ഷീണിക്കപ്പെടും എന്നാണ് വിവാദങ്ങൾ‌ കൊണ്ടുവരുന്നവർ കരുതുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അവതാരങ്ങൾക്ക് പാർക്കിക്കുള്ളിൽ സ്വാധീനമില്ല. അവതാരങ്ങൾ അല്ല പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവതാരങ്ങൾ കുറച്ചുനാൾ കാര്യങ്ങൾ പറഞ്ഞു നടക്കും പിന്നീട് കാര്യമില്ല എന്ന് മനസ്സിലാകുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

Read Also: സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം: മൂന്ന് ഉന്നത നേതാക്കളുടെ ബിനാമിയാണ് താനെന്ന് രാജേഷ് പറഞ്ഞതായി പരാതിക്കാരന്‍

അതേസമയം വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ചവരെ വലിയ രീതിയിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ആക്ഷേപിച്ചുവെന്ന് വി ശിവൻകുട്ടി ആരോപിച്ചു. ജനാധിപത്യ പ്രക്രിയയിൽ യോജിച്ചതല്ല‌. വാനരന്മാർ എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലായിരുന്നു. ആരോപണങ്ങളിൽ സുരേഷ് ഗോപി ഇത് വരെ മറുപടി പറഞ്ഞിട്ടില്ല. കള്ള വോട്ടിലാണ് സുരേഷ് ഗോപി ജയിച്ചത്. രാജി വെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. സുരേഷ് ഗോപിയെ വേണമെങ്കിൽ വേറെ പേരിട്ടു വിളിക്കാം താൻ അത് ചെയ്യുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കാസർഗോഡ് വിദ്യാർഥിയെ പ്രധാന അദ്ധ്യാപകൻ മർദിച്ച സംഭവത്തിലും മന്ത്ര പ്രതികരിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി ഫോണിൽ സംസാരിച്ചു. അമ്മ ഇന്നും പരാതി നൽകും എന്നാണ് പറഞ്ഞത്. എല്ലാ വിഷയങ്ങളും വിവാദം ആക്കണ്ട. ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാകരുതെന്ന് മന്ത്രി നിർദേശിച്ചു. ശിക്ഷ അർഹിക്കുന്ന കുട്ടികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷയെ നൽകാവൂ എന്ന് മന്ത്രി വി ശിവൻ‌കുട്ടി പറഞ്ഞു.

Story Highlights : Minister V Sivankutty reacts in CPIM Letter controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here