Advertisement

‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ…’; അസഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

10 hours ago
1 minute Read

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളിൽ മർദ്ദനം. അസ്ഫാക്ക് ആലത്തിനാണ് മർദ്ദനമേറ്റത്. സഹതടവുകാരനായ രഹിലാൽ രഘുവാണ് മർദ്ദിച്ചത്.

നീ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി മാർക്കറ്റിന് സമീപം ഉപേക്ഷിച്ച കേസിലെ പ്രതിയാണ് അസ്ഫാക്ക് ആലം.

വിയ്യൂർ ജയിലിൽ കഴിയവെയാണ് മർദ്ദനം. ഇയാൾക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റു. കഴിഞ്ഞദിവസം ജയിൽ വരാന്തയിലൂടെ നടന്നുപോകുമ്പോൾ സഹ തടവുകാരൻ മർദ്ദിക്കുകയായിരുന്നു.സഹ തടവുകാരനായ കോട്ടയം സ്വദേശി രഘുവിനെതിരെ സംഭവത്തിൽ വിയൂർ പോലീസ് കേസെടുത്തു.

Story Highlights : asfak alam attacked in jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top