ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; ഓൺലൈൻ ചൂതാട്ട നിയന്ത്രണ ബിൽപാസാക്കി ലോക്സഭ

ഓൺലൈൻ ഗെയിമിംഗ് ബിൽ ചർച്ച ഇല്ലാതെ പാസാക്കി ലോക്സഭ. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ല് പാസാക്കിയത്. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഓൺ ലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിക്കുന്നതിനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അത്തരം ഗെയിമുകൾക്ക് ഫണ്ട് കൈമാറുന്നതിൽ നിന്നും തടയുന്നതുമാണ് നിയമം. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നതാണ് നിയമം. ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.
ഓൺലൈൻ ഗെയ്മിങ്ങിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി വരുന്നത്. ഓൺലൈൻ വാതുവെപ്പുകൾക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. കൂടാതെ സെലിബ്രിറ്റികൾ ഓൺലൈൻ ഗെയ്മിംഗ് പ്രമോഷൻ നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയുണ്ട്.2023 ഒക്ടോബർ മുതൽ ഓൺലൈൻ ഗെയിമിംഗിന് മീതേ 28 ശതമാനം ജിഎസ്ടി ചുമത്തിയിരുന്നു. ഗെയിമുകളിൽ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതൽ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്.
Story Highlights : Lok Sabha passes Online Gaming Bill by voice vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here