ബാറ്ററി മോഷണം ആരോപിച്ച് ആളുമാറി മർദനം; നിരപരാധിയായ യുവാവിന് മൂവാറ്റുപുഴ ജനമൈത്രി പൊലീസിന്റെ മർദ്ദനം

മൂവാറ്റുപുഴയിൽ ബാറ്ററി മോഷണം ആരോപിച്ചു ആളുമാറി മർദനം. മുവാറ്റുപുഴ സ്വദേശി അമൽ ആന്റണിക്കാണ് മർദനം ഏറ്റത്. മൂവാറ്റുപുഴ ജനമൈത്രി പൊലീസ് ആണ് മർദ്ദിച്ചത്. ക്രൂരമായി മർദ്ദനമേറ്റ യുവാവ് മൂവാറ്റുപുഴയിലും തൊടുപുഴയിലും ചികിത്സ തേടി. ആക്രിക്കടയിൽ വിൽപ്പന നടത്തിയ ബാറ്ററി പൂക്കടയിൽ മോഷ്ടിച്ചതാണ് എന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
നിരപരാധിയാണ് എന്ന് ബോധ്യപ്പെട്ടതോടെ വിട്ടയച്ചു. യുവാവിന്റെ പരാതിയിൽ കേസ് എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ 12ന് ഉച്ചയ്ക്ക് അമ്മയ്ക്കും ഭാര്യയ്ക്കും ഒരു വയസ്സുള്ള മകൾക്കുമൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ നാലംഗ പൊലീസ് സംഘം വീട്ടിലെത്തിയാണ് അമലിനെ കസ്റ്റഡിയിൽ എടുത്തത്.
നഗരത്തിലെ കടയിൽ നിന്നു ബാറ്ററി മോഷണം നടത്തിയെന്നായിരുന്നു ആരോപണം. മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞെങ്കിലും, നാട്ടുകാരും ബന്ധുക്കളും നോക്കി നിൽക്കെ അമലിനെ ബലം പ്രയോഗിച്ച് വലിച്ചിഴച്ചു പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോകുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
Story Highlights : custodial torture muvattupuzha police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here