Advertisement

‘രാഹുൽ മാങ്കൂട്ടത്തിലിന്റേത് അധികാരം കൈപിടിയിൽ ഒതുക്കാൻ ശ്രമിച്ചയാൾക്കുള്ള പതനം; കൂടുതൽ തെളിവുകളും പരാതികളും ഇനിയും പുറത്തുവരും’; പി സരിൻ

5 hours ago
1 minute Read
p sarin

രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിന്റെ പ്രജ്വൽ രേവണ്ണയാണെന്ന് ഡോ. പി സരിൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകളും പരാതികളും ഇനിയും പുറത്തുവരും.

കെ പി സി സി പ്രസിഡന്റിനെ കളി പാവയാക്കിക്കൊണ്ട് അധികാരം കൈപിടിയിൽ ഒതുക്കാൻ ശ്രമിച്ചയാൾക്കുള്ള പതനമാണ് ഇപ്പോഴുണ്ടായതെന്ന് സരിൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ വന്നതൊക്കെ ഒരു രാത്രി കൊണ്ട് പുറത്തുവന്നതല്ല. പാലക്കാട് രാഹുൽ കാലുകുത്തിയാൽ തിരിച്ചുപോകുമ്പോൾ എംഎൽഎ സ്ഥാനം രാജിവെപ്പിക്കും. ഒരു തവണ മാത്രമേ രാഹുൽ മാങ്കൂട്ടം എംഎൽഎ ആയി കാലുകുത്തുവെന്നും സരിൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പി സരിൻ വിമർശിച്ചു. പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് നിന്ന് വി ഡി സതീശൻ ഒഴിയണം അതാണ് ആദ്യത്തെ ആവശ്യം. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. വി ഡി സതീശൻ ഒരു നേതൃഗുണവും ഇല്ലാത്ത വ്യക്തിയാണ്.
പറവൂരിലെ ജനങ്ങളെയും സതീശൻ വിഡ്ഢികളാക്കി. പ്രതിപക്ഷ നേതാവ് എന്നുള്ള പേര് മാറ്റി ഇനി മുതൽ പ്രതിപക്ഷ ആൾക്ക് എന്നായിരിക്കും ഇനി മുതൽ താൻ വിളിക്കുക. ബീഹാറിൽ പോയി ഒളിച്ചു താമസിക്കുന്നൊരാൾ രാഹുൽ ഗാന്ധിയുടെ കൂടെ നടക്കാൻ പോകുന്നുവെന്നാണ് പറയുന്നത്. എന്നാൽ കൂടെ നടക്കുന്നവരുടെ ഗുണങ്ങൾ അറിഞ്ഞാൽ രാഹുൽഗാന്ധി പൊയ്‌ക്കോളാൻ പറയും. പാലക്കാട്ടെ കോൺഗ്രസുകാരുടെ എതിർപ്പ് മറികടന്നാണ് ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കി മത്സരിപ്പിച്ചത്, സരിൻ കൂട്ടിച്ചേർത്തു.

Story Highlights : P Sarin criticizes Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top