‘രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കോണ്‍ഗ്രസ് കൃത്യമായി കൈകാര്യം ചെയ്യുന്നു; ഇപ്പോള്‍ അഭിപ്രായം പറയേണ്ടതില്ല’; പികെ കുഞ്ഞാലിക്കുട്ടി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് പാര്‍ട്ടി അത് കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അതില്‍ ഇപ്പോള്‍ കൂടുതല്‍ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാന്‍ നാണ് സിപിഐഎമ്മിന്റെയും ബിജെപിയുടെയും തീരുമാനം. രാജി ആവശ്യപ്പെട്ട് നേതാക്കള്‍ രംഗത്ത് വന്നു.
Read Also: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്; അന്വേഷണത്തിന് സമിതി
അസാധാരണ ആരോപണങ്ങള്‍ ആണ് ഉയര്‍ന്നുവന്നതെന്നും ആക്ഷേപങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നും വി ശിവന്‍കുട്ടി പറഞ്ഞു. മാന്യമായി എംഎല്‍ സ്ഥാനം രാജിവക്കണം. ഷാഫി പറമ്പിലിന്റെ സ്‌കൂളില്‍ പഠിച്ചവനാണ്. ഷാഫി ആണ് ഹെഡ്മാസ്റ്റര്‍. ഷാഫി ഒരക്ഷരം പറയാതെ നാടുവിട്ടു. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അപമാനം. അഹങ്കാരത്തിനും ധിക്കാരത്തിനും കൈയ്യും കാലും വച്ചവനാണ് രാഹുല്‍. ഞങ്ങളാരും രാഷ്ട്രീയ പ്രവര്‍ത്തകരെ ബഹുമാനം ഇല്ലാതെ വിളിക്കാറില്ല. നിയമസഭയില്‍ തരം താണ നിലയിലാണ് പ്രസംഗിക്കാറ് – അദ്ദേഹം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും ആവശ്യപ്പെട്ടു. രാഹുലിന് പദവിയിലിരിക്കാന്‍ ധാര്‍മികമായ അവകാശം നഷ്ടമായി. പരാതിയില്‍ അടിസ്ഥാനം ഇല്ലെങ്കില്‍ രാഹുല്‍ മാനനഷ്ടത്തിന് കേസ് കൊടുക്കട്ടെ. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ തെളിയിക്കേണ്ട ഉത്തരവാദിത്വം രാഹുലിനുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജി വെയ്ക്കണം- അവര്‍ പറഞ്ഞു. ഇടത് എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും അങ്ങനെയാണ് വേണ്ടത് എന്നായിരുന്നു മറുപടി.
Story Highlights : PK Kunhalikutty about allegations against Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here