Advertisement

‘അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നില്ലേ’; പരാതിക്കാരെ ആക്ഷേപിച്ച് വി കെ ശ്രീകണ്ഠന്‍; വിവാദമായതോടെ മലക്കം മറിഞ്ഞു

3 days ago
2 minutes Read

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും പരാതിക്കാരെ ആക്ഷേപിച്ചും പ്രതികരണവുമായി വി കെ ശ്രീകണ്ഠന്‍ എംപി. വെളിപ്പെടുത്തല്‍ തടത്തിയ ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന് എംപി പറഞ്ഞു. അല്‍പവസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേ എന്നാണ് പരിഹാസം.

ഇപ്പോള്‍ പുറത്ത് വന്ന കാര്യങ്ങള്‍ ഓരോരുത്തരുടെ വെളിപ്പെടുത്തല്‍ മാത്രമാണ്. അവരുടെ രാഷ്ട്രീയ പശ്ചാത്തലം, ഗൂഢാലോചന ഒക്കെ ഇനി പുറത്ത് വരാന്‍ ഇരിക്കുന്നതേയുള്ളു. മൂന്ന് മൂന്നര വര്‍ഷം മുന്‍പ് നടന്നു എന്ന് പറയുന്ന ഒരു കാര്യത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നു എന്നത് കൂടി അന്വേഷിക്കേണ്ടേ. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ പറഞ്ഞിട്ടുള്ളയാളുകള്‍ അര്‍ധ വസ്ത്രം ധരിച്ച് നില്‍ക്കുന്നത്. എന്താണ് ഇതിന്റെയൊക്കെ പിന്നില്‍.
ഈ ആരോപണമുന്നയിച്ചവരുടെ രീതിയും നടപ്പും മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ വന്നല്ലോ. ഇതിനൊക്കെ പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം. എല്ലാ കാര്യങ്ങളും പുറത്ത് വരും – വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

Read Also: ബാറ്ററി മോഷണം ആരോപിച്ച് ആളുമാറി മർദനം; നിരപരാധിയായ യുവാവിന് മൂവാറ്റുപുഴ ജനമൈത്രി പൊലീസിന്റെ മർദ്ദനം

പരാമര്‍ശം വിവാദമായതോടെ എം പി മലക്കം മറിഞ്ഞു. പരാതി പറയുന്നവരെ ആക്ഷേപിക്കുന്നത് ഒരിക്കലും ഞങ്ങളുടെ സംസ്‌കാരമല്ല. എന്തെങ്കിലും തെറ്റായി തോന്നിയിട്ടുണ്ടെങ്കില്‍ പൂര്‍ണമായി പിന്‍വലിക്കുന്നു. ഒരിക്കലും സ്ത്രീകളെ ആക്ഷേപിച്ച് സംസാരിച്ച ചരിത്രം എന്റെ ജീവിതത്തില്‍ ഇല്ല. തെറ്റായി വാര്‍ത്ത കൊടുക്കരുത് – അദ്ദേഹം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച വികെ ശ്രീകണ്ഠന്‍ എംപിയുടെ പ്രസ്താവന ഞെട്ടിച്ചുവെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാല്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച പെണ്‍കുട്ടി സിനിമയില്‍ അഭിനയിക്കുന്നയാളാണ്. പലതരം വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ശ്രീകണ്ഠന്‍ ഇത്തരം ഒരാളായിരുന്നില്ല. അവരുടെ വലയില്‍ പെട്ടുപോയി – പത്മജ കൂട്ടിച്ചേര്‍ത്തു.

Story Highlights : V. K. Sreekandan about the allegation against Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top