Advertisement

‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു’; രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

1 day ago
1 minute Read

രാജിയെന്ന സൂചനയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുമായി പരോക്ഷമായി തന്നെ സാമ്യപ്പെടുത്തിയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു,പരിഭവമില്ലാതെ അയാൾ പോരാടുന്നു, പദവികൾക്ക് അപ്പുറം അയാൾ കോൺഗ്രസുകാരനാണ് എന്നാണ് രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്.

രാജി സൂചനകൾക്കിടെ രാഹുൽ മാധ്യമങ്ങളെ കണ്ടെങ്കിലും രാജി വെക്കുന്നതിനെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല. ട്രാൻസ്ജെൻഡർ യുവതി അവന്തിക നടത്തിയ വെളിപ്പെടുത്തൽ വ്യാജമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മറ്റ് ആരോപണങ്ങളിൽ രാഹുൽ പ്രതികരിക്കാൻ തയാറായില്ല. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനൽ റിപ്പോർട്ടറിനോട് പറയുന്ന ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് നടന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോയാണ് രാഹുൽ പുറത്തുവിട്ടത്.

Read Also: ‘രാഹുല്‍ സുഹൃത്താണ്, മോശമായി പെരുമാറിയിട്ടില്ല’; അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

തന്നെ കുടുക്കാൻ ശ്രമം നടക്കുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജനങ്ങളോട് പല കാര്യങ്ങളും പറയാനുണ്ട്.താൻ കാരണം വിഷമിക്കുന്ന കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് ചോദിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
രാഹുൽ ഗാന്ധി ❤️

Story Highlights : Rahul Mamkootathil Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top