ലോക്കോ ലോബോ ആയി അര്‍ജുന്‍ അശോകന്‍;ചത്ത പച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അർജുൻ അശോകൻ വേറിട്ട ഗെറ്റപ്പിലും വേഷവിധാനത്തിലുമെത്തുന്ന ‘ചത്ത പച്ച’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അർജുൻ അശോകൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ റസ്ലിങ് ചിത്രം കൂടിയാണ്. റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ വലയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്.
Read Also: തേജ സജ്ജയുടെ ‘മിറൈ’ തിയറ്ററുകളിലേക്ക്
യൂത്തിൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ്. എസ്. രാമക്കഷ്ണൻ, റിതേഷ് .എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. മനോജ് കെ. ജയൻ, സിദ്ദിഖ്, വിശാഖ് നായർ, മുത്തുമണി പുജ മോഹൻരാജ്,തെസ്നി ഖാൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സനൂപ് തൈക്കൂടത്തിൻ്റേതാണ് തിരക്കഥ.
ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ഗങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ്. പശ്ചാത്തല സംഗീതം – മുജീബ് മജീദ്.ഗാനങ്ങൾ – വിനായക് ശശികുമാർ.ഛായാഗ്രഹണം -ആനന്ദ് സി.ചന്ദ്രൻ എഡിറ്റിംഗ്-പ്രവീൺ പ്രഭാകർ.
Story Highlights : The first look poster of ‘Chatha Pacha’out.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here