Advertisement

യുവതിയുടെ ശരീരത്തില്‍ സര്‍ജിക്കല്‍ വയര്‍ കുടുങ്ങിയ സംഭവം: തിരുവനന്തപുരം ജനറല്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടി DMO

13 hours ago
3 minutes Read
DMO ask explanation from thiruvananthapuram general hospital

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ട്വന്റിഫോര്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ സംഭവത്തില്‍ ആശുപത്രിയോട് വിശദീകരണം തേടി ഡിഎംഒ. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യല്‍ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട സ്വദേശി സുമയ്യയുടെ ശരീരത്തില്‍ സര്‍ജിക്കല്‍ വയര്‍ കുടുങ്ങിയ വാര്‍ത്ത കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചികിത്സാപ്പിഴയില്‍ ഡോക്ടര്‍ വീഴ്ച സമ്മതിക്കുന്ന ശബ്ദരേഖ ട്വന്റിഫോര്‍ പുറത്തുവിട്ടതിന് പിന്നാലെ കൂടിയാണ് വിഷയത്തില്‍ ഡിഎംഒയുടെ ഇടപെടലുണ്ടായിരിക്കുന്നത്. പി ഡോ. രാജീവ് കുമാര്‍ രോഗിയുടെ ബന്ധുവുമായി സംസാരിക്കുന്ന കോള്‍ റെക്കോര്‍ഡിംഗാണ് ട്വന്റിഫോര്‍ പുറത്തുവിട്ടത്. (DMO ask explanation from thiruvananthapuram general hospital)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറിനെതിരെയാണ് യുവതിയുടെ പരാതി. 2023 മാര്‍ച്ച് 22നാണ് ശസ്ത്രക്രിയ നടന്നത്. വീണ്ടും ആരോഗ്യ പ്രശ്‌നം ഉണ്ടായപ്പോള്‍ ഇതേ ഡോക്ടറുടെ അടുത്ത് രണ്ടു വര്‍ഷം ചികിത്സ തുടര്‍ന്നു. ആരോഗ്യപ്രശ്‌നം കടുത്തപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടി.

Read Also: ഇക്ക വില്ലനായാല്‍ ചുമ്മാതങ്ങ് പോകില്ല, രാക്ഷസ നടികര്‍…കൊല്ലുന്ന നോട്ടം; കളങ്കാവല്‍ ടീസര്‍ പുറത്ത്

തുടര്‍ന്ന് എക്‌സ്‌റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് വയര്‍ കണ്ടത്. തുടര്‍ന്നു വീണ്ടും ഡോക്ടര്‍ രാജീവ് കുമാറിനെ സമീപിച്ചു. ഡോക്ടര്‍ പിഴവ് സമ്മതിച്ചെന്നും യുവതി വ്യക്തമാക്കി. രാജീവ് കുമാര്‍ മറ്റു ഡോകടര്‍മാരുമായി സംസാരിച്ചു കീ ഹോള്‍ വഴി ട്യൂബ് എടുത്തു നല്‍കാമെന്നു അറിയിച്ചു. മറ്റാരോടും പറയരുതെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നും യുവതി 24നോട് പറഞ്ഞു. പിഴവുണ്ടായിട്ടുണ്ടെന്നും എന്നിരിക്കിലും അത് താനല്ല ചെയ്തതെന്നും ഡോ. രാജീവ് യുവതിയുടെ ബന്ധുവിനോട് സമ്മതിക്കുന്ന ഓഡിയോ ട്വന്റിഫോറിന് കൈമാറിയിരുന്നു.

Story Highlights : DMO ask explanation from thiruvananthapuram general hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top