‘കടകംപള്ളി സുരേന്ദ്രന് എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് പ്രാദേശിക നേതാവ്

മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് പരാതി. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എം മുനീറാണ് പരാതി നല്‍കിയത്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് എം മുനീര്‍. കടകംപള്ളി സുരേന്ദ്രനെതിരെ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കണമെന്നും, നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കടകംപള്ളിയുടെ പ്രവര്‍ത്തി ആ കാലയളവിലെ ഇന്ത്യന്‍ ശിക്ഷാനിയമം 354, 354 A, 354D, 509 വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് പരാതിയില്‍ പറയുന്നു. നടപടി പ്രഥമദൃഷ്ടിയില്‍ കുറ്റകരമാണെന്നിരിക്കെ പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടുണ്ട്.
അതേസമയം, ലൈംഗിക ആരോപണക്കേസുകങ്ങളില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസില്‍ പിന്തുണ കൂടുന്നു. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാണ് നീക്കം. പാര്‍ട്ടി നിലപാട് വ്യക്തമാകുന്നതിന് മുന്‍പ് വനിതാ നേതാക്കള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ടത് എംഎം ഹസന്‍ പറഞ്ഞു. അതിനിടെ രാഹുലിനെ പിന്തുണച്ച് CPIM മുന്‍ എം എല്‍ എ അയിഷാ പോറ്റി രംഗത്ത് എത്തി.
Story Highlights : Complaint to DGP seeking registration of case against Kadakampally Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here