Advertisement

കൊല്ലത്ത് 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ; ആഡംബര വാഹനം പിടിച്ചെടുത്തു

1 day ago
Google News 2 minutes Read
mdma

ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 54.32 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പുതിയകാവ്, പുന്നക്കുളം സ്വദേശിയായ മുഹമ്മദ് റാഫിയാണ് കരുനാഗപ്പള്ളി പൊലീസിന്റെയും ഡാൻസഫ് സംഘത്തിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.

മൊബൈൽ ഫോൺ കച്ചവടത്തിന്റെ മറവിൽ ലഹരിവസ്തുക്കൾ വിൽക്കുകയായിരുന്നു ഇയാൾ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഡംബര കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. പൊലീസിനെ കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച റാഫിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

Read Also: റേഷൻ വിതരണത്തിൽ വ്യത്യസ്ത സർക്കുലറുകൾ; റേഷൻ വ്യാപാരികളെ ആശയക്കുഴപ്പത്തിലാക്കി രണ്ട് സർക്കുലറുകൾ

പ്രദേശത്തെ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാവുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ പരിശോധനയിലാണ് മുഹമ്മദ് റാഫി കുടുങ്ങിയത്. ലഹരി മാഫിയ സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ യുവാവിനെതിരെ എൻഡിപിഎസ് (NDPS) നിയമപ്രകാരം കേസെടുക്കുകയും ഇയാൾ സഞ്ചരിച്ച ആഡംബര കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പൊലീസ് അന്വേഷണം തുടരുകയാണ്.

Story Highlights : Police arrests youth with 54 grams of MDMA in Kollam; The luxury vehicle was seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here