Advertisement

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടൽ സർക്കാരിൻ്റെ പരിഗണനയിൽ

2 hours ago
Google News 2 minutes Read

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടാൻ സർക്കാർ നീക്കം സജീവം. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ചെങ്കിലും ചർച്ച ചെയ്യാതെ മാറ്റിവച്ചിരുന്നു. ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പാണ്. നാട്ടിക എം.എൽ.എ സി.സി. മുകുന്ദന്റെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ശമ്പളം കൂട്ടണമെന്ന ആവശ്യം ഉയരുന്നത്.

ശമ്പളം കൂട്ടലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് യോജിപ്പുണ്ട്. കാലാനുസൃതമായ വേതനപരിഷ്കരണം വേണമെന്നതിലാണ് യോജിപ്പ്. ഒടുവിൽ 2018-ലാണ് സംസ്ഥാനത്ത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം കൂട്ടിയത്. മന്ത്രിമാർക്ക് അലവൻസ് അടക്കം 97,000 രൂപയാണ് ശമ്പളം. എം.എൽ.എമാർക്ക് അലവൻസ് ഉൾപ്പെടെ 70,000 രൂപ ലഭിക്കുന്നു.

Story Highlights : Salary hike for Ministers and MLAs under consideration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here