അമീബിക് മസ്തിഷ്‌ക ജ്വരം: ചികിത്സയിലായിരുന്ന മാനന്തവാടി സ്വദേശി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് മാനന്തവാടി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസായിരുന്നു. രണ്ടാഴ്ചയായി ഐസിയൂവിലായിരുന്ന രതീഷ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ( 45 year old man died due to Amebic encephalitis)
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില കൂടി ഗുരുതരമാണെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇന്നലെ ഒരാളെക്കൂടി രോഗം ബാധിച്ച് ചികിത്സയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് മാനന്തവാടി കുഴിനിലം സ്വദേശി മരിച്ചത്. ലിവര്‍ അസുഖബാധിതനായിരുന്നു. പ്രമേഹവും അലട്ടിയിരുന്നു. രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു രതീഷ്. ഒരാള്‍ കൂടി നിലവില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നുണ്ട്. നിലവില്‍ 10 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ തുടരുന്നത്.
Story Highlights : 45 year old man died due to Amebic encephalitis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here