‘ചില മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട്, അത് സമൂഹത്തിന് അറിയാം; പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’: ബഹാവുദ്ദീൻ നദ്‌വി

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരേ നടത്തിയ പരാമര്‍ശത്തിൽ ഉറച്ച് സമസ്ത ഇകെ വിഭാഗം നേതാവും മുശാവറ അംഗവുമായ ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി. താൻ പറഞ്ഞതിൽ തെറ്റില്ല. ചില മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അവിഹിത ഭാര്യമാരുണ്ട്, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ പറഞ്ഞത് സമൂഹത്തിന് അറിയാം. താൻ തുറന്ന് പറഞ്ഞതിൽ എന്താണ് കുഴപ്പം. വസ്തുയാണ് പറഞ്ഞത്. ആർക്കെങ്കിലും പ്രതിഷേധം ഉണ്ടെങ്കിൽ അവർ അനാശാസ്യം നിർത്തിവയ്ക്കുകയേ പരിഹാരമുള്ളൂവെന്നും ബഹാവുദീൻ നദ്‌വി വ്യക്തമാക്കി.
പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യക്കു പുറമേ ഇന്‍ ചാര്‍ജ് ഭാര്യമാരുണ്ടെന്നാണ് ബഹാവുദീൻ നദ്‌വിയുടെ പരാമര്‍ശം. ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ് ഇന്‍ചാര്‍ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈയുയര്‍ത്താന്‍ പറഞ്ഞാല്‍ ആരുമുണ്ടാവില്ലെന്നും ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബഹാവുദീൻ നദ്‌വിക്ക് പിന്തുണയുമായി SYS നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. നദ്‌വി പറഞ്ഞതിൽ തെറ്റില്ല. ബഹുഭാര്യത്വത്തെ എതിർക്കുന്ന പലരും ജീവിതത്തിൽ ബഹുഭാര്യത്വം ഉള്ളവരാണ്. ബഹുഭാര്യത്വം മോശം എന്നല്ല നദ്‌വി പറഞ്ഞത്. ഇസ്ലാമിലെ ബഹുഭാര്യത്വത്തെ എതിർക്കുന്നത് കാപട്യമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ്. മന്ത്രിമാരെയോ മറ്റ് ജനപ്രതിനിധികളെയോ അടിച്ചു ആക്ഷേപിച്ചതല്ലെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
Story Highlights : bahauddeen nadwi against peoples representatives and ministers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here