Advertisement

സ്ത്രീത്വത്തെ അപമാനിച്ചു എന്ന നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം

2 days ago
Google News 1 minute Read
sanal

സ്ത്രീത്വത്തെ അപമാനിച്ചു എന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയുടെ പരാതിയില്‍ ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്നു മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ സനല്‍കുമാര്‍ ശശിധരനെ എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിച്ചത്. കേസ് കള്ളക്കേസ് ആണെന്നും നടിയുടെ പരാതിയില്‍ അല്ല കേസ് എന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

കെട്ടിച്ചമച്ച കേസെന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയായ നടി മാഫിയയുടെ നിയന്ത്രണത്തിലെന്നും നടിയെ നിയന്ത്രിക്കുന്നത് മാനേജര്‍ ബിനീഷ് ചന്ദ്രന്‍ ആണെന്നും തനിക്കെതിരായ വ്യാജ പരാതി ഇവരുടെ ഗൂഢാലോചന ആണെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

പരാതിയില്‍ വസ്തുതയുണ്ടെങ്കില്‍ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്തു കൊണ്ടെന്നും സനല്‍കുമാര്‍ ചോദിച്ചു. നടിയുമായി ഏഴ് വര്‍ഷമായി പ്രണയത്തിലാണ്. നടി കൂടി ആവശ്യപ്പെട്ടിട്ടാണ് തന്റെ പോരാട്ടം. പൊലീസ് നടിയെ നിയന്ത്രിക്കുന്ന മാഫിയയ്ക്കൊപ്പമെന്നും നടപടിക്രമം പാലിക്കാതെയാണ് കസ്റ്റഡിയും അറസ്റ്റും എന്നും സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

Story Highlights : Director Sanal Kumar Sasidharan got bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here