വാഹനത്തിന് സൈഡ് നൽകിയില്ല, കോൺഗ്രസ് അനുഭാവി നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് മർദനം

കോൺഗ്രസ് അനുഭാവി നിസാർ കുമ്പിളയുടെ നേതൃത്വത്തിൽ കാർ യാത്രക്കാർക്ക് മർദ്ദനം. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് സംഭവം ഉണ്ടായത്. മാസങ്ങൾക്ക് മുൻപു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. നാല് മാസം മുമ്പാണ് ആക്രമണം നടന്നത്.
കാറിലുണ്ടായിരുന്ന യുവാക്കൾക്ക് നേരെയാണ് മർദ്ദനം. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് നിസാർ മർദിച്ചത്. യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. വാഹനത്തില്‍ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞുവെക്കുകയും നിസാര്‍ മര്‍ദിക്കുകയുമാണ് ചെയ്തത്. സംഭവം നടന്ന സമയത്ത് തന്നെ യുവാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
കൊല്ലുമെന്നടക്കം യുവാക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. യുവാക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് നിസാറിനെ പിടികൂടിയിരുന്നു. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് നിസാര്‍ മര്‍ദിച്ചതെന്ന് ആക്രമണത്തിന് ഇരയായ യുവാക്കള്‍ പറഞ്ഞു. അറസ്റ്റിന് പിന്നാലെ നിസാറിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന് വേണ്ടി സൈബറിടങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് നിസാര്‍.
Story Highlights : congress activist nisar kumbila beats youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here