Advertisement

ശ്രീനാഥ് ഭാസി ചിത്രം ” G1″ന് തുടക്കമായി

8 hours ago
2 minutes Read

നെബുലാസ് സിനിമാസിന്റെ ബാനറിൽ ജൻസൺ ജോയ് നിർമിച്ച് ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിന് തുടക്കമായി. “G1 ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ
തിരക്കഥ ഒരുക്കി , സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാൻ. എം ആണ്.ചിത്രത്തിന്റെ ഛായാഗ്രഹണവും ഷാൻ തന്നെയാണ് നിർവഹിക്കുന്നത്. നെബുലാസ് സിനിമാസിന്റെ ആദ്യ നിർമാണ സംരംഭമാണിത്.

വാഗമണ്ണിൽ നടന്ന പൂജാ ചടങ്ങിൽ ഡയറക്ടർ ഷാൻ. എം,സബിൻ നമ്പ്യാർ, റിയാദ്.വി. ഇസ്മയിൽ, നിജിൻ ദിവാകരൻ, സണ്ണി വാഗമൺ എന്നിവർ ഭദ്രദീപം കൊളുത്തി.
സ്വിച്ച് ഓൺ കർമ്മം സബിൻ നമ്പ്യാർ നിർവഹിച്ചു, ഫസ്റ്റ് ക്ലാപ്പ് അടിച്ചത് ചീഫ് അസോസിയ ഡയറക്ടർ റിയാസ് ബഷീർ.

ചിത്രം ഒരു സർവൈവൽ ത്രില്ലർ മൂഡിലാണ് ഒരുങ്ങുന്നത്.ഒരു മലയോര ഗ്രാമത്തിൽ എത്തുന്ന യുവാവ്, അപ്രതീക്ഷിതമായ ഒരു പ്രശ്നത്തിൽ കുരുങ്ങുകയും, രക്ഷപ്പെടാനുള്ള ശ്രമങ്ങൾ അയാളെ ഉദ്വേഗജനകമായ ജീവിത മുഹൂർത്തങ്ങളിൽ എത്തിക്കുകയും അയാളുടെ മോചനം അസാധ്യമാക്കുകയും ചെയ്യുന്നു. തിരിച്ചു വരവിനായുള്ള പോരാട്ടത്തിൽ അയാൾക്ക് സ്വന്തം ദൗർഭല്യങ്ങളെയും, രഹസ്യങ്ങളേയും കൂടി നേരിടേണ്ടി വരുന്നു.


ശ്രീനാഥ് ഭാസിയെ കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, അബുസലീം, പ്രശാന്ത് മുരളി, ബിജു സോപാനം, വൈശാഖ് വിജയൻ, ഷോൺ, നസ്ലിലിൻ ജമീല, പൗളി വത്സൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശ്രീഹരി.


ഗാനരചന – ഷറഫു. എഡിറ്റർ – വിനയൻ മേക്കപ്പ് – അമൽ ചന്ദ്രൻ.
കോസ്റ്റ്യൂം ഡിസൈനർ മഞ്ജുഷ. ആർട്ട് ഡയറക്ടർ റിയാദ് വി ഇസ്മയൽ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ -റിയാസ് ബഷീർ.പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകരൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുനിൽ മേനോൻ, നിഷാന്ത് പന്നിയങ്കര.
VFX – ജോജി സണ്ണി.പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് – വൈശാഖ്.ഡിസൈൻസ് : മനു ഡാവിഞ്ചി. വാഗമൺ, മൂന്നാർ, കൊടൈക്കനാൽ, എറണാകുളം എന്നിവിടങ്ങളിലായി ഷൂട്ടിംഗ് തുടരും.

Story Highlights :Sreenath Bhasi’s film “G1” has started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top