Advertisement

നിമിഷപ്രിയയെ സന്ദര്‍ശിച്ച് ട്വന്റിഫോര്‍ പ്രതിനിധി; അന്‍വര്‍ പാലേരി നിമിഷപ്രിയയെ കണ്ടത് സനാ സിറ്റിയിലെ ജയിലില്‍ എത്തി

5 hours ago
Google News 1 minute Read
nimisha

യെമന്‍ ജയിലില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയെ സന്ദര്‍ശിച്ച് ട്വന്റിഫോര്‍ പ്രതിനിധി. യെമനിലെ സനാ സിറ്റി ജയിലിലെത്തിയാണ് അന്‍വര്‍ പാലേരി നിമിഷപ്രിയയെ കണ്ടത്. നിമിഷപ്രിയയെ ജയിലില്‍ സന്ദര്‍ശിക്കുന്ന ആദ്യ മലയാള മാധ്യമമായി ട്വന്റിഫോര്‍. പുറത്തിറങ്ങാന്‍ ട്വന്റിഫോറിലൂടെ പിന്തുണ അഭ്യര്‍ഥിച്ച് നിമിഷപ്രിയ. പുറത്തുനടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നില്ലെന്നും അന്‍വര്‍ പാലേരിയോട് നിമിഷപ്രിയ പറഞ്ഞു.

ആത്മവിശ്വാസമുണ്ടെങ്കില്‍ പോലും തന്നെ എങ്ങനെയെങ്കിലും പുറത്തിറക്കണമെന്നും പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നുമാണ് നിമിഷപ്രിയ പറഞ്ഞത്. അമ്മയെ കൂട്ടി സാമൂവേല്‍ വന്നിരുന്നു. അതല്ലാതെ മറ്റൊന്നും അറിയില്ല. അമ്മ വന്നാല്‍ കുറേ കരയുമെന്ന് നിമിഷപ്രിയ പറഞ്ഞു. ജയിലില്‍ നിമിഷപ്രിയയുടെ സുരക്ഷയ്ക്കും മറ്റുമുള്ള ഒരു യെമന്‍ വനിത ഉണ്ടായിരുന്നു. അവരും അപേക്ഷിച്ചത് എങ്ങനെയെങ്കിലും നിമിഷപ്രിയയെ രക്ഷിക്കൂ എന്നാണ്. വളരെ നല്ലൊരു സ്ത്രീയാണ് നിമിഷപ്രിയ എന്നാണ് അവര്‍ പറയുന്നത്. എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാന്‍ സാധിച്ചാല്‍ അതൊരു പുണ്യമായിരിക്കുമെന്നും അവര്‍ പറഞ്ഞു – അന്‍വര്‍ പാലേരി വിശദമാക്കി.

യുദ്ധസാഹചര്യമുള്ള യെമനില്‍ സാഹസികമായ യാത്രയ്‌ക്കൊടുവിലാണ് സംഘം നിമിഷപ്രിയയെ കണ്ടത്. നിമിഷപ്രിയയെ നേരില്‍ കാണുക, ഏതെങ്കിലും തരത്തില്‍ അവരുടെ മോചനത്തിനായി എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതുകൂടി തേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്രയെന്ന് അന്‍വര്‍ പാലേരി പറഞ്ഞു. ദോഹ കേന്ദ്രീകരിച്ച് ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. സുബൈര്‍ മുല്ലോളി എന്ന കോഴിക്കോട്ടുകാരന്‍, ഖത്തറില്‍ ഇത്തരത്തില്‍ നിയമകാര്യങ്ങള്‍ ഒക്കെ ചെയ്യുന്ന വ്യക്തിയാണ്. ചാണ്ടി ഉമ്മന്‍ ഇത്തവണ ദോഹയില്‍ വന്നപ്പോഴാണ് ഇതിന്റെ കാര്യം സുബൈറുമായും നമ്മളുമായുമൊക്കെ സംസാരിച്ചിരുന്നു. ജയിലിലെത്തി കാണാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ തേടണം. മലയാളി സമൂഹം മുഴുവന്‍ കൂടെയുണ്ടെന്ന ഉറപ്പ് ചാണ്ടി ഉമ്മന്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ സാഹസിക യാത്രയ്ക്ക് പുറപ്പെട്ടത് – അന്‍വര്‍ പാലേരി പറഞ്ഞു. പരിശോധനകളടക്കം ജയിലിലും സങ്കീര്‍ണമായ നടപടിക്രമങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

എട്ട് മിനിറ്റോളമാണ് നിമിഷപ്രിയയുമായി സംസാരിക്കാന്‍ സാധിച്ചതെന്നും അന്‍വര്‍ പാലേരി പറഞ്ഞു. തങ്ങളുടെ പാസ്‌പോര്‍ട്ട് അടക്കം കണ്ടുകെട്ടിയിരിക്കുകയാണെന്നും അന്‍വര്‍ പാലേരി പറഞ്ഞു.

Story Highlights :TwentyFour representative visits Nimishapriya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here